കോന്നി ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ എൽ ഡി എഫ് സംവിധാനം തകർന്നത് സി പി എം മുൻ പഞ്ചായത്ത് അംഗത്തിന്റെ പിടിവാശി മൂലം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ എൽ ഡി എഫ് സംവിധാനം തകർന്നത് സി പി എം മുൻ പഞ്ചായത്ത് അംഗത്തിന്റെ പിടിവാശി മൂലം. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പുതിയതായി രൂപീകരിച്ച പതിനഞ്ചാം വാർഡിൽ എൽ ഡി എഫ് സംവിധാനം അനുസരിച്ച് സീറ്റ് സി പി ഐക്ക് വിട്ട് നൽകാൻ ധാരണയായിരുന്നു. എന്നാൽ കോൺഗ്രസിലെ ചില നേതാക്കളുടെ പിന്തുണയോടെ നിലവിലെ കോന്നി പഞ്ചായത്ത് പ്രതിപക്ഷ നേതാവും സി പി എം ലോക്കൽ കമ്മറ്റി അംഗവുമായ കെ ജി ഉദയകുമാർ മഠത്തിൽകാവ് വാർഡ്‌ തനിക്കും വേണം എന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നു. ഇത് സി പി എം നേതൃത്വത്തിനും തലവേദനയായി.

കടുത്ത ജാതി പറഞ്ഞാണ് പ്രതിപക്ഷ നേതാവ് സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. വിഷയം പരിഹരിക്കുവാൻ സി പി എമ്മും സി പി ഐയും വിവിധ എൽ ഡി എഫ് ഘടകങ്ങളും നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും ഉദയകുമാർ പിൻവാങ്ങാൻ കൂട്ടാക്കിയില്ല. ഇതിനിടെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന അവസാന തീയതിയിൽ സി പി എമ്മിന്റെ കോന്നി ഏരിയ കമ്മറ്റിയിലെ ചില നേതാക്കളുടെ പിന്തുണയോടെ കെ ജി ഉദയകുമാർ നോമിനേഷൻ കൊടുത്തു.

തങ്ങൾക്ക് ലഭിച്ച സീറ്റ് വിട്ടുനൽകാൻ തയ്യാറാകില്ല എന്ന് സി പി ഐ കോന്നി മണ്ഡലം കമ്മറ്റി കടുത്ത തീരുമാനം എടുത്തതോടെ സി പി എമ്മിനും തലവേദനയായി. സി പി ഐ യുടെ ശക്തമായ നിലപാടിന് ഒടുവിൽ സി പി ഐയുടെ പ്രതിനിധിയായി കെ ജി ശിവകുമാർ നാമ നിർദേശ പത്രിക സമർപ്പിച്ചു. ഇതുപോലെ തന്നെ കോന്നി പഞ്ചായത്ത് ടൗൺ വാർഡിലും സി പി എം മുൻ ജനപ്രതിനിധി ഓ ലൈല സി പി എം വിമത സ്ഥാനാർഥിയായി നോമിനേഷൻ നൽകിയതും സി പി എമ്മിന് തലവേദനയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....