മുക്കു പണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ഫിനാൻസ് സ്ഥാപനങ്ങളിൽ മുക്കു പണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. പുല്ലമ്പാറ മരുതുംമൂട് സ്വദേശി മുഹമ്മദ് യൂസഫിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒറ്റനോട്ടത്തിൽ കണ്ടാൽ 916 മുദ്ര പതിപ്പിച്ച പത്തരമാറ്റ് സ്വർണമാണ് പണയം വെയ്ക്കാൻ കൊണ്ടുവരുന്നത്. ദേശസാൽകൃത ബാങ്കുകൾക്ക് കൈമാറി നടത്തിയ പരിശോധനയിൽ മുക്കു പണ്ടമാണെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിലുള്ള നിർമ്മാണമായിരുന്നു ഇതിന്. ജില്ലയിലെ പത്തോളം സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളാണ് മുക്കുപണ്ട തട്ടിപ്പിൽ സ്വർണപ്പണയ വായ്പ അനുവദിച്ചത്.

തിരുവനന്തപുരം റൂറൽ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
ആനാടുള്ള ഫിനാൻസ് സ്ഥാപനത്തിൽ പണയം വെച്ചതിന്റെ രേഖകൾ പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതിയിലേക്കെത്തിയത്. മറ്റൊരു സ്ഥാപനത്തിൽ പണയം വെക്കാനുള്ള 11 ​ഗ്രാം തൂക്കമുള്ള മുക്കുപണ്ടം ഉൾപ്പെടെയാണ് പ്രതി യൂസഫിനെ പോലീസ് പൊക്കിയത്. സ്വർണത്തിൽ പൊതിഞ്ഞ വളകളാണ് പ്രതി തട്ടിപ്പിനായി ഉപയോ​ഗിച്ചു വരുന്നത്. തമിഴ്നാട്ടിലെ വലിയ സംഘമാണ് വ്യാജ സ്വർണത്തിന്റെ ഉറവിടമെന്നാണ് പോലീസ് പറയുന്നത്. സംഘത്തിലെ മറ്റ് അം​ഗങ്ങലെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമുദ്രാതിർത്തി ലംഘിച്ചു ; മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന

0
ഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത്...

അതിതീവ്ര മഴ മുന്നറിയിപ്പ് ; 4 ജില്ലകളിൽ റെഡ് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ അതി തീവ്ര മഴ മുന്നറിയിപ്പ്. നാല്...

കോന്നിക്കാരെ അവഗണിച്ചു ; മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ എംഎൽഎ

0
കോന്നി: മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ എംഎൽഎ....

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും ; തമിഴ്നാട് കമ്പം കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന്...

0
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം...