ഡി.എ കുടിശിക ലഭിക്കണം ; ആവശ്യവുമായി സർക്കാറിനെ സമീപിച്ച് ഐ.എ.എസ് അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡി.എ കുടിശിക ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ച് ഐ.എ.എസ് അസോസിയേഷൻ. കഴിഞ്ഞ വർഷം ജൂലൈ മുതലുള്ള, നാല് ശതമാനം വർധിപ്പിച്ച കുടിശിക ലഭ്യമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇത് ലഭിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലുണ്ട്. കത്തിൻ്റെ പകർപ്പ് മുഖ്യമന്ത്രിക്കും നൽകിയിട്ടുണ്ട്. 2023 ജൂലൈയിലാണ് കേന്ദ്ര സർക്കാർ ഡി.എ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി വർധിപ്പിച്ചത്.

രാജ്യത്തെ മറ്റെല്ലാം സംസ്ഥാനങ്ങളും കേന്ദ്ര നിരക്കിൽ ഡി.എ ഐ.എ.എസുകാർ അടക്കമുള്ള ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് അനുവദിക്കുകയും ചെയ്തു. ഏഴ് മാസമായിട്ടും കേരളത്തിൽ വർധിപ്പിച്ച പ്രകാരമുള്ള ഡി.എ ലഭിക്കുന്നില്ല. ഇതാണ് പരാതി ഉന്നയിക്കുന്നതിലേക്ക് അസോസിയേഷനെ എത്തിച്ചത്. കേരളത്തിൽ മാത്രമാണ് ഡി.എ തടഞ്ഞുവെച്ചിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ഐ.എ.എസ് അസോസിയേഷൻ ചൂണ്ടികാട്ടുന്നു. കത്തിൻ്റെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയോട് കൂടി ആലോചിച്ചിട്ടാണ് ഐ.എ.എസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തിൻ്റെ പകർപ്പ് നൽകിയതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...