മൂന്നാം സീറ്റിനായി ലീഗ് ദയനീയമായി യാചിക്കുകയാണ് ; നിലവിലെ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലം ; മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുസ്ലിം ലീ​ഗിനെ പരിഹസിച്ച് മന്ത്രി പി രാജീവ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി ലീഗ് ദയനീയമായി യാചിക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നിയമസഭയിൽ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും സീറ്റിനായി ലീഗ് കേഴുകയാണെന്ന് അദ്ദേഹം പറഞ്ഞു. അപമാനം സഹിച്ച് യുഡിഎഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് ലീഗിന് തീരുമാനിക്കാമെന്നും പി രാജീവ് പറ‍ഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തവണ വലിയ മുന്നേറ്റം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ ഉണ്ടായത് പ്രത്യേക സാഹചര്യം. നിലവിലെ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ദുൻബലമായെന്നും ജനങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കൂടിയെന്നും പി രാജീവ് കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിലുറച്ച് മുസ്ലിം ലീഗ്. സീറ്റില്ലങ്കിൽ പരസ്യ പ്രതിഷേധത്തിനാണ് നീക്കം. യുഡിഎഫ് യോഗം ബഹിഷ്കരിക്കാനും ആലോചനയുണ്ട്. ലോക്സഭാ സീറ്റില്ലെങ്കിൽ രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്തണമെന്ന് ലീഗ്‌ ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റും നൽകില്ലെന്ന കോൺഗ്രസ് നിലപാടിൽ ലീഗിന് കടുത്ത അതൃപ്തിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കിയ പോസ്റ്റുകൾ പുനഃസ്ഥാപിച്ചു

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍റെ ഔദ്യോഗിത ഫേസ്ബുക്ക് പേജിൽ നിന്ന്...

ലിവ് ഇൻ പങ്കാളിയുടെ കൊലപാതകം; തെളിവെടുപ്പിനിടെ പൊലീസിന്റെ കടുത്ത നടപടി നേരിട്ട് പ്രതി

0
ഗുജറാത്ത്: ഗുജറാത്തിൽ ലിവ് ഇൻ പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ...

യുക്രൈനെതിരായ വ്യോമാക്രണം മൂന്നു ദിവസത്തേക്ക് നിർത്തി റഷ്യ

0
മോസ്കോ: യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ...

വടകര ലഹരിക്കേസ് : അധ്യാപിക കീർത്തനയ്ക്ക് ജാമ്യം

0
കൊച്ചി: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക്...