ലീഗല്‍ മെട്രോളജി വകുപ്പ് 437 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഓണക്കാലത്ത് ഉപഭോക്താക്കള്‍ വഞ്ചിതരാകാതിരിക്കാന്‍ പരിശോധനയുമായി ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പെട്രോള്‍, ഡീസല്‍ പമ്പുകള്‍, വഴിയോര വ്യാപാരം ഉള്‍പ്പെടെ 437 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. മുദ്രപതിപ്പിക്കാത്ത അളവുതുക്കഉപകരണങ്ങള്‍ഉപയോ ഗിച്ച്‌വ്യപാരം നടത്തിയതിന് 26കേസുകളും പാക്കേജ്ഡ് ഉല്‍പ്പന്നങ്ങളില്‍ നിയമപ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്തതിന് 23 കേസുകളും രജിസ്റ്റര്‍ ചെയ്തു. അളവില്‍ കുറവായി ഉല്‍പ്പന്നം വില്‍പ്പന നടത്തി യതിന് മൂന്ന് കേസുകളും മറ്റു നിയമലംഘനങ്ങള്‍ക്ക് ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തു. ആകെ 59 കേസുകളിലായി 3, 90,000 രൂപ പിഴ ഈടാക്കി. വെളിച്ചെണ്ണ. ഓയില്‍ എന്നീ ഉല്‍പ്പന്നങ്ങളിലെ ക്രമക്കേടുകളില്‍ മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിച്ചു.

ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ സുജ എസ്. മണി, എസ്. സിറാജുദ്ദീന്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ എസ്. ശ്രീകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ. സുദേവന്‍, കെ.കെ. അ ബൂല്‍ കരിം, മുഹ്‌സിന, കെ. അ ക്ഷയ്, കെ.ജെ. അക്ഷയ്, എം.ജി. ഉമ, ജി.എസ്. അശ്വതി, ടി.എ. ഇസ്മയില്‍, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റു മാരായ സി വിഷ്ണുപ്രസാദ്, സി.പി. സുഭാഷ്, വി. ബാബുരാജ്, എം.ടി. അബ്ദുല്‍ റാസിഖ്, എം. രഞ്ജിത്ത്, എന്‍. അഭിലാഷ്, കെ. മനോജ്കു മാര്‍, ടി. നിധിന്‍, എം.വി. ജിതിന്‍ രാജ്, പി. നാരായണന്‍, ഡ്രൈവര്‍മാരായ സി.പി. ചന്ദ്രന്‍, പി.വി. ബി ജോയ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ടക്കൊലപാതകം ; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കാലിഫോര്‍ണിയ : മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ്...

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...