മനുഷ്യരിൽ ദൈവസാദൃശ്യത്തെ പുനസ്ഥാപിക്കപ്പെടണം : ബിഷപ്പ് ഡോ. മാക്കേ ജെ. മസാങ്കോ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തകർന്നടിഞ്ഞുപോയ മനുഷ്യകുലത്തിന്റെ ദൈവസാദൃശ്യം യേശുക്രിസ്തുവിന്റെ സുവിശേഷത്തിലൂടെ മനുഷ്യർക്ക് വീണ്ടും തിരികെ നൽകുന്നു. ഈ സുവിശേഷം ജാതി, മത, വർണ്ണ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവരിലേക്കും സംവേദനം ചെയ്യുവാനാണ് നമ്മെ ദൈവം വിളിച്ചിരിക്കുന്നത് എന്ന് ബിഷപ്പ് ഡോ. എം. ജെ. മസാങ്കോ പറഞ്ഞു. സമൂഹത്തിന്റെ ഭാഗമായിരുന്നെങ്കിലും താഴ്ന്ന ജാതിക്കാരിയും അസ്പർശീയത അനുഭവിച്ചിരുന്നതിനാലും സമൂഹത്തിന്റെ മുൻപന്തിയിൽ നിന്ന് ശമര്യാക്കാരി സ്ത്രീ ഒഴിവാക്കപ്പെട്ടിരുന്നു. അവൾ ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും ആണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് ആ സമൂഹം അംഗീകരിച്ചിരുന്നില്ല. വിജാതീയ മിശ്രവംശത്തിന്റെ കുരുക്കിൽ പെട്ട് ആരാലും കരുതപ്പെടാതെ പോയ ശമര്യക്കാര്യത്തിയെ യേശു കണ്ടെത്തുന്നു. സ്ത്രീയും പുരുഷനും തമ്മിൽ പരസ്യമായി സംഭാഷണത്തിൽ പോലും ഏർപ്പെടാത്ത യഹൂദസംസ്കാരത്തിന്റെ ഭാഗമായ ക്രിസ്തു, അവൾ ഇഷ്ടപ്പെട്ടു വന്നിരുന്ന ഇടത്തേക്ക് അവളെ തേടിച്ചെന്ന് അവളോട് സംസാരിക്കുന്നു.

എല്ലാവരാലും തകർക്കപ്പെട്ട്, മറക്കപ്പെട്ട് ജീവിച്ചിരുന്ന ഒരാളെ തേടി വരുന്നതോടൊപ്പം ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന പാരമ്പര്യ ജീവിതശൈലിയെയും സംസ്കാരത്തെയും റബ്ബി ആയ യേശു ചോദ്യം ചെയ്യുന്നു. അവളോട് സംസാരിക്കുന്നത് വഴി യഹൂദ-ശമര്യ സമൂഹം വെച്ച് പുലർത്തിയിരുന്ന ഉച്ചനീചത്വങ്ങളെ യേശു പൊളിച്ചെഴുതി. ഈ യാത്രയ്ക്കായി യേശു തെരഞ്ഞെടുത്ത സമയവും അസാധാരണമാണ് എന്ന് ഡോ. മസാങ്കോ ഓർമ്മിപ്പിച്ചു. ഡോ. ഐസക്ക് മാർ ഫിലക്സിനോസ്, റവ. സജീവ് തോമസ് എന്നിവർ പ്രസംഗിച്ചു. ഡോ. എബി വാരിക്കാട് പ്രസ്താവന നടത്തി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

0
കൊച്ചി : ‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസ്...

വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല ; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

0
തൃശൂര്‍ : തൃശൂരില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ജയിലിലെ മര്‍ദനത്തെ തുടര്‍ന്നെന്ന്...

കൃഷിയിടത്തിലെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമം ; ആനയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

0
തിരുവനന്തപുരം: കേരള–തമിഴ്‌നാട് അതിർത്തി മേഖലയായ വെള്ളറടയ്ക്ക് സമീപം പേണുവിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി

0
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ...