‘എന്റെ കവിതകളിലെ വരികൾ സിനിമാപ്പേരാക്കാറുണ്ട് ; ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല’ : ഇളയരാജയ്ക്കെതിരെ വൈരമുത്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട ചർച്ചകൾ രൂക്ഷമാകവെ സം​ഗീത സംവിധായകൻ ഇളയരാജയെ പരോക്ഷ വിമർശിച്ച് കവിയും ​ഗാനരചയിതാവുമായ വൈരമുത്തു. തന്റെ കവിതകളിലേയും ​ഗാനങ്ങളിലേയും വരികളെടുത്ത് തന്നോട് ചോദിക്കാതെ സിനിമാപ്പേരാക്കാറുണ്ടെന്നാണ് വൈരമുത്തു പറഞ്ഞത്. എന്നാൽ താൻ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാൻ എഴുതിയ വരികൾ സിനിമാ പേരുകളായി ഉപയോഗിച്ചപ്പോൾ ആരും എന്റെ സമ്മതം വാങ്ങിയിട്ടില്ല. ഞാൻ അതേക്കുറിച്ച് ആരോടും ചോദിച്ചിട്ടുമില്ല. കാരണം, വൈരമുത്തു നമ്മില്‍ ഒരാള്‍, തമിഴ് നമ്മുടെ ഭാഷ എന്നു കരുതിയാണ് മറ്റുള്ളവര്‍ എന്റെ കവിത ഉപയോഗിക്കുന്നത്’- വൈരമുത്തു പറഞ്ഞു. വിണ്ണെതാണ്ടി വരുവായ, നീ താനെ എൻ പൊൻവസന്തം എന്നിവ താൻ എഴുതിയ കവിതകളുടെ പേരുകളാണെന്നും അദ്ദേഹം പറഞ്ഞു .

ഗാനങ്ങളുടെ പൂർണ അവകാശം സം​ഗീത സംവിധായകനാണ് എന്നാണ് ഇളയരാജയുടെ വാദം. താന്‍ ഈണമൊരുക്കിയ പാട്ടുകള്‍ ഗാനമേളകളിലും സ്റ്റേജ് ഷോകളിലും ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ രം​ഗത്തെത്തിയിരുന്നു. അടുത്തിടെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൺമണി അൻപോട് എന്ന ​ഗാനം ഉപയോ​ഗിച്ചതിന് അദ്ദേഹം നോട്ടീസ് അയച്ചത് വലിയ വിവാദമായി.
പാട്ട് എന്നാല്‍ ഈണം മാത്രമല്ല, അതിലെ വരികള്‍ കൂടിയാണെന്നു സാമാന്യ ബോധമുള്ളവര്‍ക്ക് അറിയാമെന്ന് മുൻപ് ഇതേ വിഷയത്തില്‍ വൈരമുത്തു പ്രതികരിച്ചിരുന്നു. ഇതിനെതിരെ ഇളരാജയുടെ സഹോദരനും സംഗീതജ്ഞനുമായ ഗംഗൈ അമരൻ രം​ഗത്തെത്തിയിരുന്നു. ഇളയരാജയെക്കുറിച്ച് മോശമായി സംസാരിച്ചാൽ വൈരമുത്തു കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...