സംസ്ഥാന പാതയിൽ പൂട്ടുകട്ടകൾ ഇളകിമാറി ; തോട്ടമൺ വളവിൽ വാഹനങ്ങൾ അപകടഭീതിയിൽ ​

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ തോട്ടമൺ വളവിൽ വശങ്ങളിൽ പാകിയിരുന്ന പൂട്ടുകട്ടകൾ ഇളകിമാറിയത് വലിയ അപകട ഭീഷണിയുയർത്തുന്നു. റോഡിന്റെ വശങ്ങളിലെ കട്ടകൾ ഇളകി ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ട നിലയിലാണ് ഇപ്പോൾ. ശക്തമായ മഴ പെയ്യുമ്പോൾ ഈ കുഴികളിൽ വെള്ളം നിറയുന്നതിനാൽ രാത്രികാലങ്ങളിലും മറ്റും എത്തുന്ന വാഹനയാത്രക്കാർക്ക് ഇത് തിരിച്ചറിയാൻ സാധിക്കുന്നില്ല. തോട്ടമൺ വളവ് റോഡിലെ പ്രധാന തിരിവുകളിലൊന്നായതിനാൽ വേഗത കുറച്ചെത്തുന്ന വാഹനങ്ങൾ പോലും വശങ്ങളിലേക്ക് ഒതുക്കുമ്പോൾ ഈ കുഴികളിൽ വീഴാൻ സാധ്യതയേറെയാണ്. ഇരുചക്ര വാഹനയാത്രക്കാരാണ് ഇതുമൂലം ഏറ്റവും കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. “പൂട്ടുകട്ടകൾ ഇളകിക്കിടക്കുന്ന ഭാഗത്ത് കെ.എസ്.ആർ.ടി.സി ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.

ഇരുചക്ര വാഹനങ്ങൾ ഇവിടെ മറിഞ്ഞു വീഴുന്നത് പതിവായിട്ടുണ്ട്.” തിരിവുകൾ ഉള്ള ഭാഗമായതിനാൽ പെട്ടെന്ന് ബ്രേക്ക് ഇടുമ്പോൾ വാഹനങ്ങൾ നിയന്ത്രണം വിടാൻ സാധ്യതയുണ്ട്. വാഹനങ്ങൾ കുഴിയിൽ ചാടുമ്പോൾ മണ്ണും വെള്ളവും കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നത് പതിവാണ്. ഇളകിക്കിടക്കുന്ന കട്ടകൾ സമയബന്ധിതമായി മാറ്റിസ്ഥാപിച്ചില്ലെങ്കിൽ റോഡിന്റെ മറ്റ് ഭാഗങ്ങൾ കൂടി തകരാൻ സാധ്യതയുണ്ട്.അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും വേഗം അടിയന്തര ഇടപെടലുണ്ടാകണമെന്നും തകർന്ന ഭാഗം പുനരുദ്ധരിച്ച് അപകടമൊഴിവാക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...