കോന്നി കൂടലില്‍ പതിനെട്ടുകാരൻ തൂങ്ങിമരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കൂടൽ ഉദയ ജങ്ഷന് സമീപം പതിനെട്ടുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടുവിള പടിഞ്ഞാറ്റേൽ അഭിൽ ശിവദാസനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ് ടു പഠനം പൂർത്തിയാക്കിയ അഭിൽ കലഞ്ഞൂരിലെ ഒരു പെട്രോൾ പമ്പിൽ ജീവനക്കാരനായി ജോലി നോക്കി വരികയായിരുന്നു. മരണപ്പെടുന്നതിന് തൊട്ടുമുമ്പ് അഭിൽ തന്റെ സുഹൃത്തുക്കൾക്ക് മൊബൈലിൽ സന്ദേശം അയച്ചിരുന്നതായാണ് വിവരം. സന്ദേശം കണ്ട് പരിഭ്രാന്തരായ സുഹൃത്തുക്കൾ ഉടൻ തന്നെ വീട്ടിൽ എത്തിയെങ്കിലും അഭിലിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

ഉടൻ തന്നെ സുഹൃത്തുക്കൾ ചേർന്ന് അഭിലിനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം തുടർനടപടികൾക്കായി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ കൂടൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...