ആഡംബര റെയിഞ്ച് റോവർ കാർ അപകടത്തിൽപ്പെട്ടത് മാനുഷിക പിഴവ് മൂലമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ ഷോറൂമിലേക്ക് ഇറക്കുന്നതിനിടെ ആഡംബര റെയിഞ്ച് റോവർ കാർ അപകടത്തിൽപ്പെട്ടത് മാനുഷിക പിഴവ് മൂലമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. വാഹനത്തിന് സാങ്കേതിക തകരാർ ഇല്ലായിരുന്നെന്നും ട്രെയിലറിൽ നിന്ന് വാഹനമിറക്കിയ സിഐടിയു തൊഴിലാളിയുടെ പരിചയക്കുറവാണ് മരണത്തിന് ഇടയാക്കിയതെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിഐ അസിം പ്രതികരിച്ചു. ഇത്തരം വാഹനങ്ങൾ ഇറക്കാൻ തൊഴിൽ പരിചയമുളളവരെ യൂണിയനുകൾ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വാഹന ഡീലർമാരും രംഗത്തെത്തി. സാങ്കേതികമികവുള്ള ആഡംബര വാഹനമായ റേഞ്ച് റോവർ കാർ, ട്രെയിലറിൽ നിന്ന് പുറത്തേക്കിറക്കുമ്പോൾ പിന്നോട്ട് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.

ഷോറൂം ജീവനക്കാരനായ യുവാവാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ തങ്ങൾക്ക് പിഴവൊന്നും പറ്റിയിട്ടില്ലെന്ന് വാഹനമിറക്കിയ സിഐടിയു യൂണിയൻ അംഗങ്ങളായ ചുമട്ടുതൊഴിലാളികൾ നിലപാടെടുത്തിരുന്നു. ഇത് തള്ളുന്നതാണ് മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ടെത്തൽ. ഷോറൂമിലേക്ക് എത്തിച്ചപ്പോൾ വാഹനത്തിന് സാങ്കേതിക തകരാർ ഒന്നും ഉണ്ടായിരുന്നില്ല. കാർ പുറകോട്ട് ഇറക്കിയപ്പോൾ വാഹനത്തിന്‍റെ റൈഡിങ് മോഡ് മാറ്റേണ്ടതായിരുന്നു. അങ്ങനെ ചെയ്യാതെ ആക്സിലേറ്ററിൽ കാലമർത്തിയപ്പോൾ വാഹനം നിയന്ത്രണത്തിൽ നിന്നില്ല. ഇതോടെയാണ് കാർ പിന്നോട്ട് പാഞ്ഞു കയറി അപകടമുണ്ടാക്കിയതെന്നാണ് കണ്ടെത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഹോസ്റ്റലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നു ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...