എച്ച്‌ഐവി ബാധിതയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രധാനപ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ലാത്തൂർ: എച്ച്‌ഐവി ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയെ ലാത്തൂർ നഗരത്തിലെ സെഷൻസ് കോടതി ഞായറാഴ്ച ഒരുദിവസത്തേക്ക് റിമാൻഡ് ചെയ്തു. അമിത് അങ്കുഷ് വാഗ്മേരെയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ലാത്തൂരിലുള്ള അഭയകേന്ദ്രത്തിലാണ് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. അഭയകേന്ദ്രത്തിന്റെ സ്ഥാപകൻ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അഭയകേന്ദ്രത്തിൽ രണ്ട് വർഷത്തിലേറെയായി പെൺകുട്ടികളെ പീഡിപ്പിക്കുകയും പിന്നീട് ഗർഭം അലസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2023 ജൂലായ് 13-നും ഈ വർഷം ജൂലായ് 23-നും ഇടയിലാണ് സംഭവമെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. അഭയകേന്ദ്രത്തിലെ ഒരു ജീവനക്കാരൻ പരാതിക്കാരിയെ നാലുതവണ പീഡിപ്പിച്ചു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അസുഖം കൂടിയതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിലാണ് നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. നേരത്തേ അറസ്റ്റിലായ അഭയകേന്ദ്രം സ്ഥാപകൻ, സൂപ്രണ്ട്, ജീവനക്കാർ എന്നിവർ ജൂലായ് 28 വരെ പോലീസ് കസ്റ്റഡിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു ; പക്ഷേ പണികിട്ടി

0
മലപ്പുറം: വണ്ടൂര്‍ പോരൂര്‍ കരുവാറ്റക്കുന്ന് കക്കുണ്ടില്‍ വീടിന്‍റെ ഓട് പൊളിച്ച് മോഷണം....

രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ

0
കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി...

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കം ; ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

0
ന്യൂഡൽഹി : സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു....