ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഓൺലൈൻ മണി ചെയിൻ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാനി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഓൺലൈൻ മണി ചെയിൻ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാനി അറസ്റ്റിൽ. കല്ലേപ്പുള്ളി സ്വദേശി മിഥുൻ ദാസിനെയാണ് സൗത്ത് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മെറ്റഫോഴ്സ് ഓൺലൈൻ ട്രേഡിങ് കമ്പനി എന്ന പേരിലാണ് പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചത്. ഈ പണം ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് വലിയ ലാഭമുണ്ടാക്കാമെന്നാണ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചത്. ഇവർ നൽകുന്ന ലിങ്ക് വഴി മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അതുവഴിയാണ് നിക്ഷേപം നടത്തിക്കുന്നത്. തുടർന്ന് നിക്ഷേപകനോട് മറ്റുള്ളവരെ സ്കീമിൽ ചേർത്ത് നിക്ഷേപം നടത്തുന്നതിന് വേണ്ടി പ്രേരിപ്പിക്കും. ഇതുവഴി നിരവധി പേർക്ക് ഒരു ലക്ഷം മുതൽ 20 ലക്ഷം വരെയാണ് നഷ്ടമായത്.

നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ മോട്ടിവേഷൻ ക്ലാസുകൾ നടത്തിയാണ് പ്രതികൾ പദ്ധതിയിലേക്ക് ആളെ ചേർക്കുന്നത്. പണം നഷ്ടമായ നിക്ഷേപകന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി അറസ്റ്റിലായത്. പ്രതിയുടെ കല്ലേപ്പുള്ളിയിലെ വീട്ടിൽ നിന്നും ആഢംബര കാറുകളും ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ പണമിടപാടിന്റെ രേഖകളും പോലീസ് പിടിച്ചെടുത്തു. പദ്ധതിയിൽ പണം നഷ്ടപ്പെട്ട കൂടുതൽ പേർ പരാതികളുമായി സ്റ്റേഷനിൽ എത്തുന്നുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രതികളെകുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...