കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഉത്തരേന്ത്യൻ യുവതികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ എക്‌സൈസ് വലയിൽ കുടുങ്ങി. അസാം ലഖിപർ സ്വദേശി നസൂർ താവ് (30), പശ്ചിമബംഗാൾ നാഗോൺ കലംഗപൂർ സ്വദേശി നബി ഹുസൈൻ (23) എന്നിവരാണ് അറസ്റ്റിലായത്. കലൂർ ആസാദ് റോഡിൽ വീട് വാടകയ്ക്കെടുത്ത് ഇവർ ലഹരി ഇടപാട് നടത്തിവരികയായിരുന്നു.അസി. എക്‌സൈസ് കമ്മിഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പ്രമോദും സംഘവും നടത്തിയ മിന്നൽ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പ്രതികളിൽനിന്ന് 1.252ഗ്രാം കഞ്ചാവും 10ഗ്രാം ഹെറോയിനും കണ്ടെടുത്തു. ഉത്തരേന്ത്യക്കാരനാണ് മുഖ്യ ആസൂത്രകൻ.

റെയ്ഡ് നടക്കുന്നത് തൊട്ടുമുമ്പ് ഇയാൾ പുറത്തേയ്ക്ക് പോയിരുന്നു.അസാമിൽ നിന്നാണ് ഇവർ വീര്യംകൂടിയ മയക്കുമരുന്ന് എത്തിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളേയും മലയാളി യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു ലഹരിക്കച്ചവടം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസി എക്‌സൈസ് ഇൻസ്‌പെക്ടർ എം.ടി. ഹാരീസ്, പ്രിവന്റീവ് ഓഫീസർ ജിനീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എം. അരുൺകുമാർ, ബസന്ത്കുമാർ, സജോ വർഗീസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ സരിതാ റാണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....