കീം പരീക്ഷാ സെന്ററുകൾ അനുവദിച്ചതിലെ അപാകത ഉടൻ പരിഹരിക്കണം ; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിങ്-മെഡിക്കൽ പ്രവേശന പരീക്ഷയുടെ (കീം) സെന്ററുകൾ നിർണയിച്ചതിലെ അപാകത ഉടൻ പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വലക്കുന്ന തീരുമാനം പരീക്ഷ കമ്മിഷണർ ഉടൻ പിൻവലിക്കണമെന്നാണ് ആവശ്യം. ജൂൺ 5 മുതൽ ആരംഭിക്കുന്ന കീം പരീക്ഷയ്ക്ക് വിദൂര ജില്ലകളിലാണ് പല വിദ്യാർത്ഥികൾക്കും സെന്ററുകൾ അനുവദിച്ചിട്ടുള്ളത്. അപേക്ഷാ സമയത്ത് സെന്ററുകൾളായി നാല് ജില്ലകൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകുകയും എന്നാൽ വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത നാല് ഓപ്ഷനുകളിൽ ഒന്നിൽ പോലും സെന്ററുകൾ അനുവദിക്കാതെ വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രയാസപ്പെടുത്തുന്നതാണ് പരീക്ഷ കമ്മീഷണറുടെ നടപടി.

രാവിലെ ഏഴര മണിക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം എന്നിരിക്കെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നടക്കം പല വിദ്യാർത്ഥികളും നിലവിലെ അവസ്ഥയിൽ എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുക എന്നത് സാഹസികമാണ്. കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എഴുതുന്ന പ്രവേശന പരീക്ഷയായ ഇതിൽ തികച്ചും വിദ്യാർത്ഥി വിരുദ്ധമായിട്ടാണ് കേന്ദ്രങ്ങൾ അനുവദിച്ചത്. പല വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...