ജോ ബൈഡനെ തുടർച്ചയായി ഭീഷണിപ്പെടുത്തി ; 70കാരനെ എഫ്ബിഐ വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

വാഷിം​ഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ വധഭീഷണി മുഴക്കിയ ആളെ എഫ്ബിഐ വെടിവെച്ചുകൊന്നു. പ്രസിഡന്റിന്റെ സന്ദർശനത്തിന് തൊട്ട് മുൻപാണ് സംഭവം. സാൾട്ട് ലേക്ക് സിറ്റിയുടെ ഭാ​ഗമായ പ്രോവോ ന​ഗരത്തിലെ വീട്ടിൽ വെച്ചാണ് ഇയാളെ വെടിവെച്ചു കൊന്നത്. അറസ്റ്റ് ചെയ്യാനും വീട് പരിശോധിക്കാനും ശ്രമിക്കുന്നതിനിടയിൽ കൊല്ലപ്പെടുകയായിരുന്നുവെന്ന് എഫ്ബിഐ അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങൾ ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ല. 70 വയസുകാരനായ റോബർട്ട്സൺ എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ പരാതിയിൽ പറയുന്നത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലായിരുന്നു ഇയാൾ ബൈഡനെ തുടർച്ചയായി ഭീഷണിപ്പെടുത്തിയിരുന്നത്.

‘ബൈഡൻ യൂട്ട ന​ഗരത്തിലേക്ക് വരുന്നതായി കേൾക്കുന്നു, സ്നൈപ്പർ റൈഫിളിലെ പൊടി വൃത്തിയാക്കുന്നു, സ്വാ​ഗതം ബഫൂൺ ഇൻ ചീഫ്’ എന്നായിരുന്നു ഇയാളുടെ അവസാന പോസ്റ്റ്. ബൈഡനെ കൂടാതെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും യുഎസ് അറ്റോർണി ജനറൽ മെറിക് ​ഗാർലന്റിനുമെതിരെയും ഇയാൾ ഭീഷണി മുഴക്കിയതായി പരാതിയിൽ പറയുന്നു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നീക്കം നടത്താൻ പോൺ താരത്തിന് പണം നൽകിയതുമായി ബന്ധപ്പെട്ട് മാൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ആൽവിൻ ബ്രാ​ഗിനെയും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. സെമി ഓട്ടോമാറ്റിക് ഉൾപ്പടെയുള്ള തന്റെ റൈഫിൾ ശേഖരത്തിന്റെ ചിത്രങ്ങളും ഇയാൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...