സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇന്ത്യൻ സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് റാന്നി സ്വദേശിയില്‍ നിന്ന് 50,000 രൂപയും ബന്ധുകളിൽ നിന്നും 1.25 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. ആലപ്പുഴ കണ്ടല്ലൂർ വട്ടോളി മാർക്കറ്റ് അഭിസദനം വീട്ടിൽ വിദ്യാദരന്‍റെ മകൻ സുനിൽലാൽ(48) ആണ് അറസ്റ്റിലായത്. സമാന തട്ടിപ്പ് നടത്തി റാന്നിയിൽ ഒളിവിൽ കഴിഞ്ഞ സമയത്ത് പരിചയപ്പെട്ട കീക്കൊഴൂര്‍ സമരമുക്ക് സ്വദേശിയായ സുരേഷ്കുമാറിനെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച് ഇവരുടെ കൈയ്യിൽ നിന്ന് തുക തട്ടിയെടുക്കുകയായിരുന്നു.

സുനിൽ ലാൽ സ്വന്തം മരുമകന്റെ അക്കൗണ്ടിലേക്കാണ് പണം അയപ്പിച്ചിരുന്നത്. കേസില്‍ ഇയാളുടെ പങ്കും പോലീസ് അന്വേഷിച്ചു വരുന്നു. തട്ടിപ്പ് മനസ്സിലായവർ പോലീസിന് പരാതി നൽകുകയും തുടർന്ന് പ്രതി കുടുംബസമേതം ഒളിവിൽ പോകുകയും ചെയ്യുകയായിരുന്നു. പലരുടെ അഡ്രസിലുള്ള ഫോൺ നമ്പരുകള്‍ ആണ് പ്രതി ഉപയോഗിച്ചിരുന്നത്. തുടർന്നു പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടുള്ള അന്വേഷണത്തിൽ ഇയാള്‍ മാവേലിക്കരയിൽ രഹസ്യമായി കഴിയുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്നാണ് റാന്നി പോലീസ് ഇൻസ്പെക്ടർ എം ആർ സുരേഷ്, എ.എസ്.ഐ കൃഷ്ണൻക്കുട്ടി, സി.പി.ഒമാരായ സലാം, സുമിൽ, അജാസ് എന്നിവര്‍ ചേര്‍ന്നു പ്രതിയെ പിടിക്കൂടിയത്. സമാന തട്ടിപ്പുകൾ നടത്തിയതിന് വിവിധ സ്റ്റേഷനുകളിൽ ഇയാൾക്ക് എതിരെ കേസുകളുണ്ട്. സൈന്യത്തിൽ കരാർ ജീവനം നടത്തിയ പ്രതി മുൻ സൈനികൻ എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. പ്രതിയെ റാന്നി കോടതിയിൽ ഹാജാരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...