റഷ്യയിൽ എംബിബിഎസ്‌ സീറ്റ് വാഗ്ദാനം നൽകി ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത ആൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: റഷ്യയിൽ എം.ബി.ബി.എസ് സീറ്റ് നൽകാം എന്ന് പറഞ്ഞ് റാന്നി സ്വദേശിനിയിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം നേമം എസ് വി സദനം വീട്ടിൽ സുരേഷ് ബാബുവിന്‍റെ മകൻ എസ്. അനുവിനെയാണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്. പണം കൈക്കലാക്കി ഇവരുടെ മകളെ റഷ്യയിൽ എത്തിച്ച് പഠനം ആരംഭിക്കാൻ തുടങ്ങിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് പെൺക്കുട്ടി തിരിച്ച് നാട്ടിലെത്തി പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ റഷ്യയിൽ മെഡിക്കൽ വിദ്യാഭ്യാസം നേടി വരുന്ന ആളാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു.

പോലീസ് അന്വേഷിക്കുന്നു എന്ന് അറിഞ്ഞ് റഷ്യയിലേക്ക് തിരികെ പോയ അനുവിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഒരു വർഷത്തോളം വിദേശത്ത് താമസിച്ചിരുന്ന ഇയാള്‍ നാട്ടിലേക്ക് എത്താൻ കേരളത്തിൽ ഇറങ്ങാതെ ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം ഇറങ്ങുകയും തുടർന്ന് എൽ.ഓ.സിയുടെ അടിസ്ഥാനത്തിൽ എയർപോർട്ട് അധികാരികൾ ഈ വിവരം റാന്നി പോലീസിൽ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം സബ്ബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, സി.പി.ഒ ഷിൻജോ എന്നിവർ ഉടൻ തന്നെ വിമാന മാർഗ്ഗം ചെന്നൈയിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ റാന്നിയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റാന്നി പോലീസ് ഇൻസ്പെക്ടർ എം.ആര്‍ സുരേഷിൻറ നേതൃത്വത്തിൽ എസ് ഐ ഹരികുമാർ, സലാം എന്നിവർ ആണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...