മേയറെ പുറത്താക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പട്ടിക ചോദിച്ച തിരുവനന്തപുരം മേയറെ പുറത്താക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് മേയറുടെ നടപടിയിലുണ്ടായത്.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന ഖ്യാതി നേടിയ ആര്യാ രാജേന്ദ്രന്‍ പാര്‍ട്ടി വിധേയത്വം പ്രകടിപ്പിക്കേണ്ടത് ഭരണഘടനാ പദവിയില്‍ ഇരുന്നുകൊണ്ടല്ല.

സര്‍ക്കാര്‍,അര്‍ധസര്‍ക്കാര്‍ നിയമനങ്ങളിലെ ചട്ടങ്ങള്‍ മറികടന്ന് പാര്‍ട്ടിക്കാരെ നിയമിക്കാനാണ് മേയര്‍ ശ്രമിച്ചത്. സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങളുടെ തുടര്‍ച്ചയാണ് മേയറുടെ നടപടി. ചെറുപ്പാക്കാരെ വഞ്ചിക്കുന്ന സിപിഎം സംസ്‌കാരമാണ് ഇതിലൂടെ പ്രതിഫലിച്ചത്. ഇരുപത് ലക്ഷം പേര്‍ക്ക് തൊഴിലെന്ന ഇടതുസര്‍ക്കാരിന്റെ വാഗ്ദാനത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ കേരള ജനതയ്ക്ക് ബോധ്യമായി. നാളിതുവരെ സിപിഎം പട്ടിക അനുസരിച്ച്‌ നടത്തിയ എല്ലാ നിയമനങ്ങളും അസാധു ആക്കണമെന്നും ദീപ്തി മേരി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...