രാത്രികാല വെറ്ററിനറി സേവനങ്ങള്‍ക്ക് എല്ലാം ബ്ലോക്കിലും വാഹനം നല്‍കും : മന്ത്രി ജെ.ചിഞ്ചു റാണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാത്രികാല വെറ്ററിനറി സേവനങ്ങള്‍ നല്‍കുന്നതിന് എല്ലാം ബ്ലോക്കിലും വാഹനം അനുവദിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മലയാലപ്പുഴ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണനിലവാരമുള്ള കാലിത്തീറ്റ ലഭ്യമാക്കാന്‍ വേണ്ട പ്രത്യേക നിയമം നടപ്പാക്കും. ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന് ആവശ്യമായ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. പഞ്ചായത്തുകളില്‍ പശു ഗ്രാമം പദ്ധതി നടപ്പാക്കുകയും ഇതിലൂടെ പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയുമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയില്‍, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ സുനില്‍, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷാജി, കോന്നി ബ്ലോക്ക് അംഗം സുജാത അനില്‍, ഗ്രാമ പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ പ്രീജാ പി. നായര്‍, എസ്.ബിജു, കോന്നി ക്ഷീര വികസന ഓഫീസര്‍ റ്റി.ജി. മിനി, ക്ഷീരസംഘം പ്രസിഡന്റ് മലയാലപ്പുഴ ശശി, ക്ഷീര സംഘം പ്രതിനിധികളായ കെ. ജയലാല്‍, സി.റ്റി.സ്‌കറിയ, എന്‍. ലാലാജി, ഗീത മോഹന്‍, ബി. വനജകുമാരി, സുനില്‍ ജോര്‍ജ്, സി.ആര്‍. റീന, വിജയകുമാരിയമ്മ, ആര്‍. രശ്മി നായര്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ക്ഷീര വികസന സെമിനാറും ഡയറി എക്സിബിഷനും ക്ഷീരകര്‍ഷകരെ ആദരിക്കലും നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...