മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ പ​ണം ത​ട്ടി ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ക​രു​നാ​ഗ​പ്പ​ള്ളി: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ത്ത യു​വാ​വ് പോലീസ് പി​ടി​യി​ൽ. വ​വ്വാ​ക്കാ​വ് പു​തു​മം​ഗ​ല​ത്ത് വീ​ട്ടി​ൽ ഷാ​ജു​(29)വാ​ണ് പിടിയിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയത്. ഈ ​മാ​സം ഏ​ഴി​ന്​ ത​ഴ​വ ക​ട​ത്തൂ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ങ്​​ഷ​നി​ലു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് പ്ര​തി​യും കൂ​ട്ടാ​ളി​ക​ളും മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്താ​നാ​യി എ​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ പ്ര​തി​ക​ൾ 32 ഗ്രാ​മോ​ളം തൂ​ക്കം വ​രു​ന്ന മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി 127000 രൂ​പ കൈ​പ്പ​റ്റി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ സ്ഥാ​പ​ന​യു​ട​മ ന​ട​ത്തി​യ സൂ​ഷ്മ​പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പ​ണ​യ​പ്പെ​ടു​ത്തി​യ ഉ​രു​പ്പ​ടി​ക​ൾ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത്.

തു​ട​ർ​ന്ന്, ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സിൽ പരാതി നൽകുകയായിരുന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്നാം പ്ര​തി സി​യാ​ദ് (39) അ​ടു​ത്ത ദി​വ​സം പി​ടി​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടാം പ്ര​തി​യാ​യ ഷാ​ജു പി​ടി​യി​ലാ​യ​ത്. സ​മാ​ന​രീ​തി​യി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും പ്ര​തി​ക​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെന്ന് പോലീസ് പറഞ്ഞു. ക​രു​നാ​ഗ​പ്പ​ള്ളി പോലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ ഷെ​മീ​ർ, ഷാ​ജി​മോ​ൻ, എ.​എ​സ്.​ഐ നി​സാ​മു​ദ്ദീ​ൻ, സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജിവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...