ബസ്സിനുള്ളിൽ യുവതിയെ കയറിപ്പിടിച്ചയാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ എസ് ആർ ടി സി ബസ്സിലിരുന്ന് യാത്ര ചെയ്ത യുവതിയെ കയറിപ്പിടിച്ചയാളെ പോലീസ് പിടികൂടി. ചങ്ങനാശ്ശേരിയിൽ നിന്നും തിരുവല്ലയ്ക്ക് വന്ന കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരിയോട് അപമാര്യാദയായി പെരുമാറുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തതിന് ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരഞ്ചിറ ആളിയൻകുളം ഔസേഫിന്റെ മകൻ രാജു(55)വിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്‌ച്ച വൈകീട്ട് അഞ്ചരയ്ക്ക് ബസ് തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിന് സമീപമെത്തിയപ്പോഴാണ് മുൻവശം വാതിലിന്റെ പിന്നിൽ രണ്ടാമത്തെ നിരയിൽ ഇടതുവശത്തെ സീറ്റിൽ ഇരുന്ന യാത്രക്കാരിയുടെ അരികിൽ നിന്ന് യാത്രചെയ്ത പ്രതി അതിക്രമം കാട്ടിയത്.

യുവതി ബഹളം കൂട്ടിയപ്പോൾ ഇയാളെ യാത്രക്കാരും കെ എസ് ആർ ടി സി ജീവനക്കാരും ചേർന്ന് തടഞ്ഞുവെച്ചശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു. യുവതി സ്റ്റേഷനിലെത്തി പരാതി പറഞ്ഞതിനെത്തുടർന്ന് തിരുവല്ല എസ് ഐ ഐശ്വര്യ മൊഴി രേഖപ്പെടുത്തി. എസ് ഐ ഹുമയൂൺ കേസ് രജിസ്റ്റർ ചെയ്തു. പോലീസ് സംഘം ബസ്സിനുള്ളിൽ പരിശോധന നടത്തുകയും മറ്റ് അന്വേഷണം നടത്തുകയും ചെയ്തശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിൽ ഹാജരാക്കി. എസ് ഐ സുരേന്ദ്രൻ പിള്ള, എ എസ് ഐ ബിജു എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...