ഭാര്യയെ ഉപദ്രവിച്ചശേഷം നാടുവിട്ടയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാര്യയെ ഉപദ്രവിച്ചതിനു ശേഷം വീട് വിട്ടുപോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാങ്ങൽ വായ്പ്പൂര് ചെറുവാപതാൽ നിസ്സാം മൻസിലിൽ അബ്ദുൾ അസീസിന്റെ മകൻ അഷ്റഫ് റ്റി അസീസി(33)നെയാണ് പെരുമ്പെട്ടി പോലിസ് തമിഴ്നാട്ടിലെ ഏർവാടി ദർഗയിൽ നിന്നും പിടികൂടിയത്. ഒന്നര വർഷം മുൻപ് ഭാര്യയെ ക്രൂരമായി മർദിച്ചതിനു ശേഷം അഷ്റഫ് നാടുവിടുകയായിരുന്നു. തുടർന്ന് ഭാര്യയും മക്കളും ഭാര്യയുടെ മാവേലിക്കരയിലെ കുടുംബവീട്ടിലായിരുന്നു താമസം.

ഭാര്യ പോലിസിൽ പരാതി നൽകുമെന്ന് ഭയന്നാണ് ഇയാൾ നാടുവിട്ടത്. കാണാതായതിനെ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് മാവേലിക്കര പോലീസിൽ നിന്നുള്ള വിവരമനുസരിച്ച് ഭാര്യയെ മർദിച്ചതിന് പേരുമ്പെട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒന്നര വർഷമായി വീട്ടുകാരുമായി ബന്ധപെടാതെ തമിഴ്നാട്ടിൽ കഴിഞ്ഞുവരികയാണ് പ്രതി.

പഴയ കേസുകൾ അന്വേഷണം പൂർത്തിയാക്കണമെന്ന ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ നീക്കത്തിൽ പ്രതി ഏർവാടിയിലെ ഒരു സ്ത്രീ മുഖേന വീട്ടുകാർക്ക് പണം അയച്ചു കൊടുക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. തുടർന്ന് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ എസ് ഐ സുമേഷ്, എസ് സിപിഒ സോണിമോൻ, സിപിഒ മാരായ സുനിൽ, ഉമേഷ് എന്നിവർ ഏർവാടിയിൽ ദിവസങ്ങളോളം താമസിച്ച് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അഷ്റഫിനെ പിടികൂടുകയായിരുന്നു. പ്രതിയെ തിരുവല്ല കോടതിയിൽ ഹാജരാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് ; നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂചന

0
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് മഴ...

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....