ശ്രീനാരായണ പബ്ലിക്ക് സ്‌കൂളില്‍ പി എന്‍ പണിക്കര്‍ അനുസ്മരണവും വായന ദിനാചരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ശ്രീനാരയണ ഗുരുദേവനും ശിഷ്യന്മാരും വഹിച്ച പങ്ക് എന്തായിരുന്നുവെന്ന് കാര്യമാത്ര പ്രസക്തതമായ പഠനങ്ങള്‍ നടന്നിട്ടില്ലെന്ന് എസ് എന്‍ ഡി പി യോഗം പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ പത്മകുമാര്‍ പറഞ്ഞു. വായന ദിനത്തോടനുബന്ധിച്ചു കോന്നി ശ്രീ നാരായണ പബ്ലിക്ക് സ്‌കൂളില്‍ നടന്ന പി എന്‍ പണിക്കര്‍ അനുസ്മരണവും വായന ദിനാചരണവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുവിപ്പുറത്ത് ഗ്രന്ഥശാല സ്ഥാപിച്ചുകൊണ്ടാണ് ഗുരുദേവന്‍ ഇതിനു തുടക്കം കുറിച്ചത്. 1920 ല്‍ തിരുവനന്തപുരം കുളത്തൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ ഗ്രന്ഥശാലയ്ക്ക് ഗുരുദേവന്റെ നിര്‍ദേശവും പിന്തുണയുമുണ്ടായിരുന്നു. 1925 ല്‍ ഗുരുദേവന്‍ ഈ ഗ്രന്ഥശാല സന്ദര്‍ശിച്ചതായി ചരിത്ര രേഖകള്‍ ഉള്ളതായും പത്രാധിപര്‍ കെ സുകുമാരന്‍ ചരിത്ര പ്രസിദ്ധമായ കുളത്തുര്‍ പ്രസംഗം നടന്നത് ഈഗ്രന്ഥശാലയില്‍ വച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ സെക്രട്ടറിയും എസ് എന്‍ ഡി പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സി എന്‍ വിക്രമന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ഡി അനില്‍കുമാര്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശന്‍, സ്‌കൂള്‍ എക്‌സിക്യൂട്ടീവ് അംഗം സുരേഷ് ചിറ്റിലക്കാട്, സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ ആര്‍ സലീലനാഥ്, സ്‌കൂള്‍ അഡ്മിനിസ്ട്രര്‍ ശ്രീലാല്‍, പ്രിന്‍സിപ്പാള്‍ സിന്ധു പവിത്രന്‍, വൈസ് പ്രിന്‍സിപ്പാള്‍ ദിവ്യ സദാശിവന്‍, സ്റ്റാഫ് സെക്രട്ടറി ബിന്ദു പി, മുകേഷ് ദാസ് ഇലഞ്ഞിക്കല്‍ എന്നിവര്‍ പങ്കെടുത്തു. വായന ദിനത്തോടനുബന്ധിച്ചു വിദ്യര്‍ഥികള്‍ പങ്കെടുത്ത റാലിയും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

ഫെസ്റ്റിവൽ സീസണിൽ സജീവമായി ഗിഗ് ഇക്കോണമി; നിയമനങ്ങളിൽ വൻ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉത്സവ സീസണില്‍ കോളടിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികള്‍. സീസണല്‍...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...