അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തിയ മനുഷ്യൻ ; വിവാദ മദ്യനയവും അരവിന്ദ് കെജ്‌രിവാളിന്റെ വീഴ്ചയും…!

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തി ലോക്പാല്‍ സമരത്തിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചായിരുന്നു 2012-ല്‍ എ.എ.പിയുടെ വരവ്. സാധാരണക്കാരന്റെ പാര്‍ട്ടിയെന്ന ലേബലിൽ അരവിന്ദ് കെജ്‍രിവാളും സംഘവും പെട്ടെന്ന് രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചുവെങ്കിലും അന്ന് അകാലമരണമായിരുന്നു കോണ്‍ഗ്രസും ബി.ജെ.പിയും ആം ആദ്മിക്ക് പ്രഖ്യാപിച്ചിരുന്നത്. പക്ഷെ 2015 -ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കെജ്‍രിവാളും സംഘവും ഇന്ദ്രപ്രസ്ഥത്തിന്റെ ഭരണം കൂടി അട്ടിമറി നടത്തി പിടിച്ചെടുത്തതോടെ അന്ന് പല പ്രമുഖര്‍ക്കുമാണ് അടിപതറിയത്. ആകെയുള്ള 70 സീറ്റില്‍ 62 സീറ്റും പിടിച്ചെടുത്ത് അധികാരത്തിലെത്തിയ ആം ആദ്മി തൂത്തെറിഞ്ഞത് 2013 വരെ തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ചിരുന്ന കോണ്‍ഗ്രസിനെയാണ്.

2020-ല്‍ മൂന്നാമതും അധികാരത്തിലേറി നാല് വര്‍ഷം പിന്നിടുമ്പോള്‍ ഡല്‍ഹിയുടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് പിന്നാലെ എ.എ.പി സ്ഥാപകന്‍ അരവിന്ദ് കെജ്‌രിവാള്‍ തന്നെ ഇ.ഡിയുടെ വലയില്‍ കുടുങ്ങിയിരിക്കുകയാണ്. അതും അഴിമതിക്കേസുമായി ബന്ധപ്പെട്ട്. അഴിമതിക്കാരെ ചൂലെടുത്ത് തൂത്തുവാരുമെന്ന് പറഞ്ഞ അരവിന്ദ് കെജ്‌രിവാള്‍ തന്നെ അഴിമതിക്കേസില്‍ അറസ്റ്റിലായതോടെ ഇത് ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഒടുവിലത്തെ അധ്യായമാണെന്ന ആരോപണമാണ് പാര്‍ട്ടി നേതൃത്വവും അരവിന്ദ് കെജ്‌രിവാളും ആരോപിക്കുന്നത്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടി തരാമെന്നും മറ്റുള്ളവരെ കൂടെ കൂട്ടിയാല്‍ 25 കോടി തരാമെന്നും വാഗ്ദാനം ലഭിച്ചതായി നേരത്തെ തന്നെ എ.എ.പി നേതൃത്വം വെളിപ്പെടുത്തിയിരുന്നു. അല്ലാത്ത പക്ഷം ഇ.ഡി,സി.ബി.ഐ അന്വേഷണത്തെ നേരിടാമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നലായെയായിരുന്നു മനീഷ് സിസോദിയുടെ അറസ്റ്റും വിവാദവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...