ക്ഷേത്രത്തിൽ നിത്യപൂജ നടത്താൻ ഏൽപിച്ച സ്വർണാഭരണം വിറ്റയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: ക്ഷേ​ത്ര​ത്തി​ൽ നി​ത്യ​പൂ​ജ​ക്കാ​യി ഏ​ൽ​പി​ച്ച സ്വ​ർ​ണാ​ഭ​ര​ണം പ​ണ​യം​വെ​ക്കു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്ത ശാ​ന്തി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. തൃ​ക്ക​ട​വൂ​ർ വൈ​ഷ്ണ​വം വീ​ട്ടി​ൽ കെ. ​ഗോ​പ​കു​മാ​റാ​ണ് (44) ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വ​ള്ളി​ക്കീ​ഴ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ശാ​ന്തി​ക്കാ​ര​നാ​യ ഇ​യാ​ൾ 2021 ജൂ​ൺ മു​ത​ൽ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ദേ​വീ​വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി നി​ത്യ​പൂ​ജ ന​ട​ത്തു​ന്ന​തി​നാ​യി ഏ​ൽ​പി​ച്ച സ്വ​ർ​ണാ​ഭ​ര​ണം ചാ​ർ​ത്താ​തെ വി​ൽ​ക്കു​ക​യും പ​ണ​യം വെ​ക്കു​ക​യും ആ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ദേ​വി വി​ഗ്ര​ഹ​ത്തി​ൽ താ​ലി ആ​ഭ​ര​ണം ചാ​ർ​ത്തി കാ​ണാ​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട അ​ഡ്വൈ​സ​റി ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് തി​രു​വി​താം​കൂ​ർ സ​ബ് ഗ്രൂ​പ്പ് ഓ​ഫി​സ​റെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഗ്രൂ​പ്പ് ഓ​ഫി​സ​റെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്​​ട​മാ​യ​ത് മ​ന​സ്സി​ലാ​കു​ന്ന​ത്. തു​ട​ർ​ന്ന് തി​രു​വി​താം​കൂ​ർ സ​ബ് ഗ്രൂ​പ്പ് ഓ​ഫി​സ​റാ​യ കൃ​ഷ്ണ​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 27 ഗ്രാം ​വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ക​യും പ​ണ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി മ​ന​സ്സി​ലാ​ക്കു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്​​പെ​ക്ട​ർ ബി​നു വ​ർ​ഗീ​സ്, എ​സ്.​ഐ​മാ​രാ​യ ഷാ​ജ​ഹാ​ൻ, വി​നോ​ദ്, പ്ര​ദീ​പ്, ദി​ലീ​പ്, എ.​എ​സ്.​ഐ രാ​ജേ​ഷ്, എ​സ്.​സി.​പി.​ഒ ശ്രീ​ലാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 24ന് : മന്ത്രി കെ.മുരളീധരന്‍...

0
തിരുവല്ല : താലൂക്ക് ആശുപത്രിയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം...

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...