വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കായികാധ്യാപകന്‍ ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

ആനക്കര: പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കായികാധ്യാപകനെതിരെ പോക്സോ കേസ്. ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 9-ാം ക്ലാസ് മുതല്‍ കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിരയാക്കുകയായിരുന്നു. ഫോട്ടോകള്‍ എടുത്ത് വിവിധ ആളുകള്‍ക്ക് കൈമാറി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം വിദ്യാർഥിനിയുമായി കടന്ന് കളയാനുള്ള ഇയാളുടെ ശ്രമം രക്ഷിതാക്കളുടെ സമയോചിത ഇടപെടലിലൂടെ തടഞ്ഞിരുന്നു.

തുടര്‍ന്ന് യുവാവുമായി സംസാരിച്ചപ്പോള്‍ ഇതെല്ലാം തന്‍റെ ഹോബിയാണന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ, പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചാലിശ്ശേരി പോലീസ് പോക്സോ അടക്കം ചുമത്തി കേസെടുത്തു. ഇതോടെ 23 കാരനായ കായികാധ്യാപകന്‍ ഒളിവിലാണ്. ചാലിശ്ശേരി സി.ഐ സതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. നേരത്തെ ഇത്തരത്തില്‍ രണ്ട് പെണ്‍കുട്ടികളെ ഇയാൾ ചൂഷണത്തിനിരയാക്കിയിരുന്നുവെന്ന് പറയപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...