കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആൾ പിടിയിൽ. കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ് ടിവി മൂച്ചി ഹൗസിൽ സർഫുദ്ദീൻ ടിവി ആണ് പിടിയിലായത്. നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിൻ്റെ നേതൃത്യത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് 12 -ന് കോഴിക്കോട് കെഎസ്ആർടി ബസ് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ബസിൽ കയറി കണ്ടക്ടർ ടിക്കറ്റും പണവും സൂക്ഷിച്ച ബാഗ് മോഷ്ടിച്ച് കടന്നതായിരുന്നു.

നടക്കാവ് സ്റ്റേഷനിൽ പരാതി തന്നതിൻ്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിവിധ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മോഷണം നടത്തിയ പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. പോലീസിനെ കമ്പളിപ്പിച്ച് ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോയിക്കൊണ്ടിരുന്ന പ്രതി നാട്ടിലെത്തിയ കാര്യം സൈബർ സെല്ലിൻ്റെ സഹായത്തോടെ മനസ്സിലാക്കിയ നടക്കാവ് ഇൻസ്പെക്ടർ അവിടെ വച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

ഇയാൾ പലതവണ കെ എസ് ആർ ടി സി ബസിൽ നിന്നും കണ്ടക്ടറുടെയും യാത്രക്കാരുടെയും ബാഗുകൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസിനോട് സമ്മതിച്ചു. സബ് ഇൻസ്പെക്ടർമാരായ റാം മോഹൻ റോയ് എൻ എ, എസ് ഐ സജീവൻ കെ എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം വി ശ്രീകാന്ത്, ജുനൈസ് ടി, ബബിത്ത് കുറി മണ്ണിൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...