വാട്‌സാപ്പിലൂടേ അശ്ലീല സന്ദേശം ; പിഡിപി നേതാവിനെതിരെ പോലീസില്‍ പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പിഡിപി നേതാവിനെതിരെ പോലീസില്‍ പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക. വാട്‌സാപ്പിലൂടേ നിരന്തരം അശ്ലീല സന്ദേശം അയച്ച പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇയാള്‍ നിരന്തരം ശല്യം ചെയ്യുന്നുവെന്നും കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു.

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തില്‍ എത്തിയ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ മാധ്യമങ്ങളോട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പിഡിപി തന്നെ ഏര്‍പ്പെടുത്തിയ ആളാണ് നിസാര്‍ മേത്തര്‍. ഇയ്യാള്‍ മാധ്യമങ്ങളെ കോഡിനേറ്റ് ചെയ്തിരുന്നു. മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തക തേടിയിരുന്നു. പക്ഷെ രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിസാറിന്റെ രീതി മാറി രാത്രി വൈകിയും അശ്ലീല സന്ദേശം അയച്ചിരുന്നു. മാധ്യമ പ്രവര്‍ത്തക വിലക്കിയിട്ടും നിസാര്‍ പിന്മാറിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...