പഴം പച്ചക്കറിയുടെ മറവില്‍ ലഹരി മരുന്നു വില്‍പ്പന ; കോട്ടയത്ത് ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം നീലിമംഗലത്ത് നാലു ലക്ഷം രൂപ വില വരുന്ന മാരക മയക്കമരുന്നായ ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയായ രാജ്കുള്‍ അലമിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിക്കുന്ന മുറിയില്‍ നിന്ന് മയക്കുമരുന്ന് നിറച്ച 78 പ്ലാസ്റ്റിക് കണ്ടെയ്‌നര്‍ കണ്ടെത്തി. നഗരത്തില്‍ പഴം പച്ചക്കറി ബിസിനസ് നടത്തുന്ന ആളാണ് പിടിയിലായ രാജ്കുള്‍ അലം. കോട്ടയം എക്സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

പഴം – പച്ചക്കറി വ്യാപരത്തിന്റെ മറവില്‍ യുവാക്കളെയും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെയും ലക്ഷ്യമാക്കിയാണ് ഇയാള്‍ മാരകലഹരി മരുന്നായ ബ്രൗണ്‍ ഷുഗര്‍ വില്പന നടത്തിയിരുന്നത്. കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളി എന്ന വ്യാജേന പുതുതലമുറയുടെ ആവശ്യാനുസരണം മയക്കമരുന്ന് വില്പന നടത്തി വന്നിരുന്നയാളാണ് ഇയാളെന്ന് എക്‌സൈസ് സംഘം അറിയിച്ചു. അന്യ സംസ്ഥാനത്തു നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ കേരളത്തിലേയ്ക്ക് ബ്രൗണ്‍ ഷുഗര്‍ കൊണ്ട് വന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...