പത്തനംതിട്ട റാന്നിയിൽ ഉണ്ടായത് സർക്കാർ സ്പോൺസേഡ് വെള്ളപ്പൊക്കമെന്ന് രാജു ഏബ്രഹാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ ഉണ്ടായത് സർക്കാർ സ്പോൺസേഡ് വെള്ളപ്പൊക്കമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. കൃത്യമായ റെഡ് അലേർട്ട് നൽകിയില്ലെന്നും ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടെന്നും അദ്ദേഹം പറഞ്ഞു. നാട് കുട്ടിച്ചോറാക്കിയെന്ന് പറഞ്ഞ അദ്ദേഹം ഉണ്ടായ നാശനഷ്ടങ്ങൾക്കെല്ലാം സർക്കാർ തന്നെ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. റെഡ് അലേർട്ട് നൽകുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്യാതെ അണക്കെട്ട് തുറന്നുവിടുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഇത് കോടികളുടെ നഷ്ടമുണ്ടാക്കി. ‌കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ കൃത്യമായ മുന്നറിയിപ്പ് ലഭിക്കാത്തതിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടായി. അധികാരികള്‍ തിരിഞ്ഞു നോക്കാത്തതിനാലാണ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ശുചീകരണത്തിന് രം​ഗത്തിറങ്ങേണ്ടി വന്നതെന്നും രാജു ഏബ്രഹാം പറഞ്ഞു.

പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യൂത്ത് ബ്രിഗേഡ് അംഗങ്ങളാണ് ന​ഗരം ശുചീകരിക്കുന്നത്. മഴക്കെടുതിയെ നേരിടുന്നതില്‍ സർക്കാർ തലത്തിൽ ഏകോപനമുണ്ടായില്ലെന്ന് രാജു ഏബ്രഹാം ചൂണ്ടിക്കാട്ടി. 2018-ൽ ‘ക്ലീൻ കേരള കമ്പനി’ വഴി ടൺ കണക്കിന് മാലിന്യം നീക്കം ചെയ്തിരുന്നു. എന്നാൽ ഇത്തവണ സർക്കാർ തിരിഞ്ഞുനോക്കിയില്ല. ചാർജ് ഉള്ള മന്ത്രി കോൺഗ്രസുകാരെ മാത്രം കൂട്ടി പേരിനൊരു അവലോകന യോഗം നടത്തി മടങ്ങുകയാണ് ചെയ്തത്. ഉദ്യോഗസ്ഥരെയോ മറ്റ് രാഷ്ട്രീയ പാർട്ടികളെയോ വിളിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...