മഞ്ചേരി കൗൺസിലർ അബ്ദുൾ ജലീൽ വധക്കേസ് ; മുങ്ങിയ ഒന്നാം പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മഞ്ചേരി നഗരസഭ മുൻ കൗൺസിലർ തലാപ്പിൽ അബ്ദുൾ ജലീലിന്റെ കൊലപാതകക്കേസിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയിരുന്ന ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നെല്ലിക്കുത്ത് കോട്ടക്കുത്ത് സ്വദേശിയായ ഷുഹൈബ് (കൊച്ചു–29) പിടിയിലായത്. കേസിൽ വിധി പറയാനിരുന്ന ദിവസം കോടതിയിൽ ഹാജരാകാതിരുന്ന ഷുഹൈബ് ഒളിവിൽ പോയതിനെ തുടർന്ന് കോടതി കേസ് മാറ്റിവെക്കുകയും ഇയാളുടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒന്നാം പ്രതിയുടെ രണ്ട് ജാമ്യക്കാർക്കെതിരെ കേസെടുക്കാനും ഓരോ ലക്ഷം രൂപ വീതം കോടതിയിൽ കെട്ടിവെക്കാനും കോടതി ഉത്തരവിട്ടിരുന്നു.

ഷുഹൈബ് വീട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 5-ന് മുമ്പ് പ്രതിയെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിരിക്കെയാണ് അറസ്റ്റ്. അതേസമയം കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് ഒലിപ്രക്കാട് സ്വദേശി അബ്ദുൽ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി ഷംസീർ (36) എന്നിവർ വ്യാഴാഴ്ച കോടതിയിൽ ഹാജരായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തിൽ ബോലേറോ ജീപ്പ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു

0
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വാഹനാപകടം. ഒമ്പതാം വളവിന് താഴെയായി നിയന്ത്രണം...

മഴക്കെടുതിയിൽ സംസ്ഥാനത്ത് 11 മരണം, 30 വീടുകൾ പൂർണമായും തകർന്നു

0
തിരുവനന്തപുരം : മഴക്കെടുതിയിൽ സംസ്ഥാനത്താകെ മരിച്ചവരുടെ എണ്ണം 11 ആയി....

ഡിവൈഎസ്പി ഡി.കെ. പൃഥിരാജ് വയനാട്ടിൽ തുടരണം; സ്ഥലംമാറ്റം റദ്ദാക്കില്ലെന്ന് സർക്കാർ

0
തിരുവനന്തപുരം: സ്ഥലംമാറ്റം സംബന്ധിച്ച് സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് ഡി...

കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് വിവരങ്ങൾ കൈമാറുന്ന സ്ഥാപനവും വെള്ളത്തിൽ മുങ്ങി

0
കോഴിക്കോട്: മഴയുടെ സാധ്യതയും ശക്തിയും ഉൾപ്പെടെ മുൻകൂട്ടി പ്രവചിച്ച് കരുതലുകൾ സ്വീകരിക്കാൻ...