ദാർഫുർ : സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ വിജയത്തിലേക്കെന്ന് റിപ്പോർട്ട്. കിഴക്കൻ ആഫ്രിക്കയിലെ എട്ട് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഇന്റർ ഗവൺമെന്റൽ അതോറിറ്റി ഓൺ ഡെവലപ്മെന്റ് (ഇഗാദ്) ആണ് മധ്യസ്ഥ ശ്രമം നടത്തുന്നത്. സൈന്യത്തലവൻ അബ്ദുൽ ഫത്താഹ് അൽ ബുർഹാനും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോട്ടേഴ്സ് ഗ്രൂപ് മേധാവി മുഹമ്മദ് ഹംദാൻ ദഗാലോയും നേരിട്ടുള്ള ചർച്ചക്ക് തയാറായതായി ഇഗാദ് അധികൃതർ അറിയിച്ചു. ഇരുവരും ഫോണിൽ സംസാരിച്ച് വെടിനിർത്തലിന് തത്ത്വത്തിൽ ധാരണയിലെത്തിയതായി ജിബൂതി പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അലെക്സിസ് മുഹമ്മദ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.






























