കിൻഫ്ര തീപിടിത്തം ; അന്വേഷണം നടത്തുമെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തുമ്പ കിൻഫ്രയിലെ മരുന്നു സംഭരണകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംഭവത്തെ കുറിച്ച് കൃത്യമായി അന്വേഷണം നടത്തും. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട അഗ്നിശമനസേന ചാക്ക യൂനിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമാണ്. രഞ്ജിത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ സർവീസ് കോർപറേഷന്‍റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലർച്ചെ ഒരുമണിയോടെ രാസവസ്തുകൾ സൂക്ഷിക്കുന്ന ഗോഡൗൺ കെട്ടിടം വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീയണക്കാനുള്ള ശ്രമത്തിനിടെയാണ് അഗ്നിശമന സേന ഉദ്യോഗസ്ഥൻ മരിച്ചത്. കോൺക്രീറ്റ് കെട്ടിടത്തിന്റെ ഭാഗം രഞ്ജിത്തിന് മേൽ ഇടിഞ്ഞുവീഴുകയായിരുന്നു. സുരക്ഷജീവനക്കാർ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ബ്ലീച്ചിങ് പൗഡറിൽ നിന്ന് തീപിടിച്ചെതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, തീ പൂർണമായി അണച്ചെന്ന് ദക്ഷിണ മേഖലാ ഐ.ജി സ്പർജൻ കുമാർ പറഞ്ഞു. തീ നിയന്ത്രണവിധേയമായെന്ന് ദക്ഷിണമേഖല ഐ.ജി സ്പർജൻ കുമാർ അറിയിച്ചു. തീപിടിത്തത്തിൽ ഒരുകോടിയിലേറെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.കിൻഫ്രയിലെ തീപിടിത്തത്തിൽ ഈ ഘട്ടത്തിൽ അട്ടിമറി സംശിക്കുന്നില്ലെന്ന് കെ.എം.എസ്.സി.എൽ എം.ഡി വ്യക്തമാക്കി. ബ്ലീച്ചിങ് പൗഡർ അടക്കമുള്ളവ അശ്രദ്ധമായി സൂക്ഷിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...