സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി നിർദേശത്തിന് വിരുദ്ധമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി നിർദേശത്തിന് വിരുദ്ധമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. നിയമ നടപടികളുമായി സർ‌ക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി. വിവാദങ്ങളിൽ കക്ഷി ചേർക്കെപ്പെട്ട സിസ തോമസിനെ ഡിജിറ്റൽ സർവകലാശാല വി സി നിയമിച്ചത് ചാൻസലറുടെ പ്രീതി അനുസരിച്ചാണെന്ന് മന്ത്രി ബിന്ദു വിമർശിച്ചു. സംസ്ഥാന സർക്കാരുമായി ഒരു ആലോചനയും ചാൻസലർ നടത്തിയില്ലെന്ന് മന്ത്രി. ഇത് കെടിയു ആക്ടിന് വിരുദ്ധമാണെന്നും ചാൻസലറുടെ ശ്രമങ്ങൾ അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ അജണ്ട സർവകലാശാലകളിൽ നടപ്പാക്കുന്ന പ്രവർത്തിയാണ് ചാൻസലർ നടത്തുന്നതെന്ന് മന്ത്രി വിമർശിച്ചു. സംസ്ഥാന സർക്കാരിനോട് അത് ചാൻസലർ അലോചിച്ചില്ല. കോടതി വിധിയെ മറികടന്നാണ് ചാൻസലർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

ഡോ. കെ. ശിവപ്രസാദിനെയാണ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയിൽ നിയമിച്ചത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ് ടെക്നോളജി വിഭാഗം പ്രൊഫസറാണ് ഡോ. ശിവപ്രസാദ്. പുതിയ വിസിയെ നിയമിക്കുന്നത് വരെ ഡോ ശിവപ്രസാദിന് കെ.ടി.യു വൈസ് ചാൻസലറുടെ ചുമതല വഹിക്കാം. സ്ഥിരം വി.സി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗവർണർ താൽക്കാലിക വിസിയെ നിയമിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...