ഇന്ത്യക്കും സൗദിക്കും സന്തോഷം ; സൗദി കിരീടാവകാശിയുടെ സന്ദർശനത്തിൽ 8 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ സന്ദർശനത്തിൽ ഇന്ത്യയുമായി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനത്തിനിടെ എട്ട് കരാറുകളിൽ ഒപ്പുവെച്ചതായാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. സൗദി കിരീടാവകാശിയുടെ സന്ദർശനത്തെ കുറിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഔസാഫ് സയീദാണ് ഇക്കാര്യം അറിയിച്ചത്. മുഹമ്മദ് ബിൻ സൽമാന്‍റെ സന്ദർശനത്തിനിടെ സൗദിയുമായി സുപ്രധാന കരാറുകളിൽ ഒപ്പുവെക്കാനായത് രാജ്യത്തിന് വലിയ സന്തോഷം പകരുന്ന കാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി വിവരിച്ചു.

ഊർജം, പുനരുപയോഗ ഊർജം, ഡിജിറ്റലൈസേഷൻ, ഇലക്‌ട്രോണിക് നിർമ്മാണ മേഖല, ഇന്ത്യയുടെ സെൻട്രൽ വിജിലൻസ് കമ്മീഷനും സൗദി അഴിമതി വിരുദ്ധ സേനയും തമ്മിലുള്ള സഹകരണം തുടങ്ങിയവയടക്കമുള്ള കരാറുകളിലാണ് ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവെച്ചത്. പുനരുപയോഗ ഊർജം സംബന്ധിച്ച കരാറടക്കം ഒപ്പിടാനായത് സന്തോഷകരമാണെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി വ്യക്തമാക്കി. ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നയതന്ത്ര ചർച്ചയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും ധാരണാപത്രങ്ങളിൽ ഒപ്പിട്ടത്.

സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക കറൻസികളിൽ വിനിമയം നടത്തുന്നതിനുള്ള സാധ്യതകളും മോദി- മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇന്ത്യ – സൗദി ബന്ധം ആ​ഗോള സ്ഥിരതയ്ക്കും ക്ഷേമത്തിനും നിർണായകമാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പ്രധാനമന്ത്രി മോദിക്കൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല ; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

0
തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ...

ടൂറിസം ഇനി ‘വ്യവസായം’ ; കോട്ടയത്തിന് പുറമെ കൊല്ലം ചിന്നക്കടയിലും സ്കൈവേ

0
തിരുവനന്തപുരം : പൊതുഗതാഗതം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന...