കോഴിക്കോട് : യുവാവിന്റെ പോക്കറ്റില്‍ കിടന്ന് ജിയോ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി ഇസ്മയിലാണ് അപകടത്തില്‍പ്പെട്ടത്. കാലിന്റെ തുടയില്‍ പൊള്ളലേറ്റ ഇസ്മയിലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കടയുടമയുടെ കൈക്കും പൊള്ളലേറ്റു.
യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11ഓടെ മിഠായിത്തെരുവിലെ ചെരിപ്പുകടയിലാണ് സംഭവം. ഇവിടുത്തെ ജീവനക്കാരനാണ് ഇസ്മായില്‍. കട്ടിയുള്ള ജീന്‍സ് ധരിച്ചതിനാലാണ് നിസാര പരിക്കുകളോടെ രക്ഷപെട്ടത്. സ്ഫോടനകാരണം എന്താണെന്ന് വ്യക്തമല്ല. ജീന്‍സിന്റെ കീശയിലിട്ട ഫോണ്‍ ചെറിയ ശബ്ദത്തോടെ കഷ്ണം മുറിയുകയും ഫോണിന്റെ ഭാഗങ്ങളെല്ലാം കത്തിപോകുകയും ആയിരുന്നു. ജിയോ കമ്പനിയുടെ കണക്ഷനോടൊപ്പം കിട്ടുന്ന സാധാരണ ഫോണാണിത്. ഇതേ പോക്കറ്റില്‍ മറ്റൊരു നോക്കിയ ഫോണുമുണ്ടായിരുന്നു.