പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു; പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

ബിലാസ്പൂർ: ഛത്തീസ്ഗഡിലെ രത്തൻപൂർ പട്ടണത്തിൽ ബലാത്സംഗ കേസിലെ പ്രതിയുടെ ബന്ധു നൽകിയ പരാതിയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് ജനങ്ങളും വ്യാപാരികളും ചില ഹിന്ദു സംഘടനകളും ഞായറാഴ്ച ബന്ദ് ആചരിച്ചു. ബന്ദിൽ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ബിലാസ്പൂർ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ബലാത്സംഗ കേസിലെ പ്രതിയുടെ ബന്ധു പരാതിപ്പെട്ടതിനെത്തുടർന്നാണ് രണ്ട് ദിവസം മുമ്പ് അതിജീവിതയുടെ അമ്മയെ അറസ്റ്റ് ചെയ്തത്.

മാർച്ചിൽ രത്തൻപൂരിൽ താമസിക്കുന്ന 19 കാരിയായ യുവതി നാട്ടുകാരനെതിരെ ബലാത്സംഗ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന്കുറ്റാരോപിതനായ യുവാവിന്റെ അമ്മാവൻ തന്റെ അനന്തരവനെതിരായ കേസ് പിൻവലിക്കാൻ അതിജീവതയേയും അമ്മയെയും സമ്മർദം ചെലുത്തി. ഇരുവരേയും കള്ളക്കേസിൽ കുടുക്കുമെന്നും പ്രതിയുടെ അമ്മാവൻ ഭീഷണിപ്പെടുത്തിയിരുന്നു.മെയ് 19 ന് അതിജീവിതയുടെ അമ്മ പ്രതിയുടെ അമ്മാവന്‍റെ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രത്തൻപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം അതിജീവിതയുടെ അമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് ശനിയാഴ്ച നിരവധി പ്രദേശവാസികൾ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ ക്രമക്കേട് ; കൂടുതല്‍ പിഎസ്‌സി ബോര്‍ഡ് അംഗങ്ങള്‍ക്ക് എസ്‌ഐടി ഇന്ന് നോട്ടീസ് നല്‍കും

0
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിനായി കൂടുതല്‍ പിഎസ്‌സി ബോര്‍ഡ് അംഗങ്ങള്‍ക്ക്...

കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിട്ടു ; യുകെയിൽ 39കാരന് എട്ട്...

0
ലണ്ടൻ: കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിടുകയും അതിനായി...

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിക്ക് നാളെ തുടക്കം ; ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും

0
കോഴിക്കോട് : തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായുളള സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹി യിൽ തുടക്കം. ഉച്ചയ്ക്കാണ്...