പൾസർ ബൈക്ക് മോഷണം കയ്യോടെ പിടികൂടിയ വിവരം പങ്കുവെച്ച് മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്തെ ആർ ടി ഓ എൻഫോഴ്‌സ്‌മെന്‍റ് പരിശോധനയിൽ പൾസർ ബൈക്ക് മോഷണം കയ്യോടെ പിടികൂടിയ വിവരം പങ്കുവെച്ച് മോട്ടോർ വാഹന വകുപ്പ്. കരുനാഗപ്പള്ളി അഴീക്കൽ ഭാഗത്ത് വാഹന പരിശോധന നടത്തി വരവേ സംശയം തോന്നിയ പൾസർ ബൈക്കാണ് കയ്യോടെ പിടികൂടിയത്. KL 12 L 6086 എന്ന രജിസ്‌ട്രേഷൻ നമ്പർ പുറകിൽ പ്രദർശിപ്പിച്ച നീല നിറത്തിലുള്ള ബജാജ് പൾസർ പരിശോധിച്ചപ്പോൾ നമ്പർ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് വാഹനത്തിന്റേതാണെന്ന് എം വി ഡി ആദ്യം തന്നെ കണ്ടെത്തി. ചാസിസ് നമ്പർ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ യഥാർഥ നമ്പർ KL 32 M 9224 ആണെന്ന് മനസ്സിലാക്കിയതോടെയാണ് മോഷണം പിടിയിലായത്. ഒരു മാസം മുമ്പ് എറണാകുളം മുളവുകാട് നിന്നും മോഷണം പോയ ബൈക്കായിരുന്നു ഇതെന്നാണ് എം വി ഡി കണ്ടെത്തിയത്.

ഇക്കാര്യത്തെക്കുറിച്ച് എം വി ഡിക്ക് പറയാനുള്ളത്
കൊല്ലം ആർ ടി ഓ എൻഫോഴ്‌സ്‌മെൻറ് കരുനാഗപ്പള്ളി സ്‌ക്വാഡ് കരുനാഗപ്പള്ളി അഴീക്കൽ ഭാഗത്ത് വാഹന പരിശോധന നടത്തി വരവേ സംശയം തോന്നി KL 12 L 6086 എന്ന രജിസ്‌ട്രേഷൻ നമ്പർ പുറകിൽ പ്രദർശിപ്പിച്ച നീല നിറത്തിലുള്ള ബജാജ് പൾസർ മോട്ടോർ സൈക്കിൾ പരിശോധിച്ചപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്ന നമ്പർ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് വാഹനത്തിന്റേതാണെന്നു മനസ്സിലാകുകയും തുടർന്നു ചാസിസ് നമ്പർ പരിശോധിച്ചതിൽ ഈ വാഹനത്തിന്റെ യഥാർഥ നമ്പർ KL 32 M 9224 ആണെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് ഈ വാഹനത്തിന്റെ ഉടമയായ മണികണ്ഠനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ടി വാഹനം ഒരു മാസം മുമ്പ് എറണാകുളം മുളവുകാട് നിന്നും മോഷണം പോയതാണെന്നും മുളവുകാട് പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. വാഹനത്തിൽ പ്രദർശിപ്പിച്ചിരുന്ന KL 12 L 6086 നമ്പറിലുള്ള വാഹനത്തിൻറെ വയനാട്ടിലുള്ള ഉടമയെ ബന്ധപ്പെട്ടപ്പോൾ എറണാകുളം ഭാഗത്തു നിന്നും തന്റെ വാഹനത്തിൻറെ പേരിൽ ഒരു ചെലാൻ വന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടിരുന്നതായും അറിയാൻ കഴിഞ്ഞു. തുടർന്ന് ഇ ചെല്ലാൻ തയ്യാറാക്കുകയും വാഹനവും അത് ഓടിച്ചിരുന്ന സഞ്ജയ് എൽ എസ് നെയും ക്രിമിനൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...

അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കില്ലെന്ന തീരുമാനം ; വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന്...

0
കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ...

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...