ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരായ നീക്കം അധികാര ധാര്‍ഷ്ട്യം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി.പി.ഐ ല്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡിലെ പേര് നിയമവിരുദ്ധമായി വെട്ടി നീക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ധാര്‍ഷ്ട്യവും ആണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കഴിഞ്ഞ ആറു വര്‍ഷമായി സ്ഥിരതാമസമാക്കിയിരുന്ന വീട്ടിലെ മേല്‍വിലാസത്തില്‍ റേഷന്‍ കാര്‍ഡില്‍ പേര് ഉണ്ടായിരുന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കം ചെയ്ത് വോട്ടര്‍പട്ടികയില്‍ നിന്നും വെട്ടി മാറ്റുവാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇത് ആത്യന്തികമായി ജില്ലാ പഞ്ചായത്ത് അംഗത്വം നഷ്ടപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

സി.പി.ഐ നേതാക്കളുടെ അഴിമതി ചൂണ്ടിക്കാട്ടി രാജിവെച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരായ നീക്കങ്ങളെ എന്ത് വിലകൊടുത്തും ചെറുക്കുകയും അവര്‍ നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി ചേര്‍ത്തുപിടിക്കുകയും ചെയ്യുമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...