ആശാവര്‍ക്കര്‍മാരുടെ സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കം അപലപനീയം : വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ഇടതുസര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന. സെക്രട്ടറിയേറ്റ് പടിക്കല്‍ കഴിഞ്ഞദിവസം ആശാ വര്‍ക്കര്‍മാര്‍ക്കു നേരെ നടന്ന പോലീസ് അതിക്രമം ജനാധിപത്യവിരുദ്ധവും ധാര്‍ഷ്ട്യവുമാണ്. ഇത്തരത്തിലുള്ള അതിക്രമത്തിലൂടെ ആശാ വര്‍ക്കര്‍മാരെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയുമെന്നത് മൗഢ്യമാണ്. കോവിഡ് മഹാമാരി കാലത്തു ഉള്‍പ്പെടെ ആരോഗ്യ സേവനമേഖലയില്‍ സജീവമായി ഇടപെട്ട ആശാ വര്‍ക്കര്‍മാരോട് മനുഷ്യത്വപരമായ സമീപനമാണ് ഉണ്ടാകേണ്ടത്.

ജീവിതശൈലി രോഗങ്ങള്‍ വ്യാപകമാകുന്ന കാലത്ത് ആശാ വര്‍ക്കര്‍മാര്‍ മുഴുവൻ സമയവും കഠിനാധ്വാനം ചെയ്യേണ്ട സാഹചര്യമാണ്. അവരുടെ സേവനങ്ങളെ വിലകുറച്ചു കാണുന്ന സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണ്. വേതനവര്‍ധന, സ്ഥിര നിയമനം, പെന്‍ഷന്‍ പദ്ധതികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കണം. ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും ന്യായമായ അവകാശങ്ങള്‍ അവര്‍ക്ക് വകവെച്ച് കൊടുക്കുകയും ചെയ്യണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആവശ്യപ്പെടുന്നതായും ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...