നൂറനാട് ലെപ്രസി ആശുപത്രിക്കായി നിർമ്മിച്ച മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി കെട്ടിടം കാടുകയറി നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

നൂറനാട് : ആലപ്പുഴ നൂറനാടുള്ള ലെപ്രസി ആശുപത്രിയ്ക്ക് വേണ്ടി കോടികൾ മുടക്കി നിർമ്മിച്ച മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി കെട്ടിടം കാടുകയറി നശിക്കുന്നു. ഒ.പി. പ്രവർത്തിച്ചിരുന്ന വർഷങ്ങൾ പഴക്കമുള്ള കെട്ടിടം കാറ്റിലും മഴയിലും തകർന്നു വീണിരുന്നു. ഇതോടെ ഒ.പിയുടെ പ്രവർത്തനം താറുമാറായി. കുഷ്ഠരോഗികളുടെ ദുരിത ജീവിതത്തിലേക്ക് വെളിച്ചം വീശിയ ആശ്വമേധം എന്ന നാടകം തോപ്പിൽ ഭാസി എഴുതിയത് ഈ ലെപ്രസി സെന്ററിന്റെ മണ്ണും മണവും അറിഞ്ഞായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് രോഗികളെത്തുന്ന ആശുപത്രിയുടെ ഒപി കെട്ടിടത്തിലൊന്ന് ഈയിടെ തകർന്ന് വീണു. ജീർണതയുടെ പടുകുഴിയിൽ നിന്ന് അവയെ മോചിപ്പിക്കാൻ നിർമ്മിച്ച കെട്ടിടം കാട് കയറി നശിച്ചു. 23 കോടി മുടക്കി ഒന്നര ഏക്കർ സ്ഥലത്ത് പുതുപുത്തൻ കെട്ടിടം ഒരുക്കി. 2017 ൽ ആരംഭിച്ച് ഒന്നരവർഷം കൊണ്ട് പണി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. ഓക്സിജൻ പ്ലാന്റ് ഉൾപ്പടെ അത്യാധുനിക സൗകര്യങ്ങൾ.

എന്നാൽ വർഷങ്ങൾ കഴിഞ്ഞ് കെട്ടിടപ്പൊക്കത്തിൽ പുല്ലു വളർന്നു. ഉദ്ഘാടനം കഴിഞ്ഞില്ല. ഒപി ആരംഭിച്ചില്ല. എന്തിന് ആശുപത്രിയ്ക്ക് കെട്ടിടം കൈമാറിയിട്ട് പോലുമില്ല. കാരണം അന്വേഷിച്ചപ്പോൾ ആദ്യം വഴി മുടക്കിയത് കോവിഡാണ്. പിന്നൊരു കാരണം എൻഒസി ലഭിക്കത്തതും.ഉദ്ഘാടനം നീളാൻ കാരണമായി. മാറ്റി നിർത്തിയവരെ മാറ്റിപ്പാർപ്പിച്ച ഇടം ഇനിയും ഇങ്ങനെ നിലനിർത്തിയാൽ മതിയോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...