അഞ്ചുവയസുകാരിയുടെ കൊലപാതകം ; പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ പോലീസ് കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ആവശ്യം. ബെന്നി ബഹനാൻ എംപിയാണ് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ ബിഹാർ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം.

പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് കസ്റ്റഡി അപേക്ഷ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പോക്സോ കോടതിയിലേക്ക് മാറ്റിയത്. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്കും തെളിവെടുപ്പിലേക്കും അന്വേഷണ സംഘം കടക്കും. പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം, പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഞാറയ്ക്കലില്‍ ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു

0
കൊച്ചി: ഞാറയ്ക്കലില്‍ വീടുകയറി ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു....

ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു

0
കോഴിക്കോട്: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ...

കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം ഒഴുക്കിവിട്ടു

0
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന...

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...