യുവാവിന്‍റെ തലവെട്ടിയെടുത്ത് ഫുട്ബോള്‍ കളിച്ച് കൊലപാതകികള്‍

For full experience, Download our mobile application:
Get it on Google Play

ചന്ദ്രാപൂര്‍: യുവാവിന്‍റെ തലവെട്ടിയെടുത്ത് ഫുട്ബോള്‍ കളിച്ച് കൊലപാതകികള്‍. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹേഷ് മേഷ്റാം എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. ചന്ദ്രാപൂര്‍ ജില്ലയിലെ ദുര്‍ഗപൂര്‍ പട്ടണത്തിലാണ് തിങ്കളാഴ്ച രാത്രി കൊലപാതകം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. 15 പേരോളം ഉള്‍പ്പെടുന്ന സംഘമാണ് കൊലപാതകം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ സംഘം മഹേഷ് മേഷ്റാമിനെ തല്ലി വീഴ്ത്തി തലവെട്ടിയെടുക്കുകയായിരുന്നു.

ചില ദൃസാക്ഷി അക്രമി സംഘം തലവെട്ടിയെടുത്ത ശേഷം ആ തല നിലത്തിട്ട് നഗരത്തിന്‍റെ തെരുവില്‍ ഫുട്ബോള്‍ പോലെ തട്ടികളിച്ചത് എന്ന് പോലീസിന് മൊഴി നല്‍കിയത്. മഹേഷ് മേഷ്റാമിന്‍റെ തലവെട്ടിയെടുത്തയിടത്ത് നിന്നും 50 മീറ്റര്‍ അകലെയാണ് തല കണ്ടത് എന്നാണ് ദൃസാക്ഷി പറഞ്ഞത്.  ഒരു പതിറ്റാണ്ടായി തുടരുന്ന വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊല്ലപ്പെട്ട മഹേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. ദുര്‍ഗപൂര്‍ പോലീസ് സ്റ്റേഷന് അടുത്താണ് കൊലപാതകം നടന്നത്. പോലീസ് എന്നിട്ടും ഇതില്‍ ഇടപെട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്. ഇതില്‍ പ്രദേശിക തലത്തില്‍ പ്രതിഷേധം ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...