Friday, April 26, 2024 4:41 am

കോന്നി പോലീസിലെ ഡ്രൈവര്‍ എമ്മാന്‍ എവിടെ ? ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ബിനു കുമാറിനെ കാക്കിക്കുള്ളില്‍ ഒളിപ്പിച്ചോ ?

For full experience, Download our mobile application:
Get it on Google Play

കോന്നി : സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവിൽ പോയ സഹപ്രവര്‍ത്തകനെ സംരക്ഷിക്കുവാന്‍ കിണഞ്ഞു ശ്രമിച്ച് കോന്നി പോലീസ്. കോന്നി പോലീസിൽ ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന കൊക്കാത്തോട് സ്വദേശി ബിനു കുമാർ ആണ് തട്ടിപ്പ് നടത്തി സഹപ്രവര്‍ത്തകരുടെ സഹായത്തോടെ രഹസ്യമായി  വിലസുന്നത്.

കേസ് രജിസ്റ്റർ ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും ഇയാളെ പിടികൂടുവാന്‍ കോന്നി പോലീസിന് കഴിഞ്ഞിട്ടില്ല. കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് റാന്നി അങ്ങാടി സ്വദേശിയായ യുവതിയിൽ നിന്നും കാറും ലക്ഷകണക്കിന് രൂപയുമാണ് കോന്നി പോലീസിൽ ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന കൊക്കാത്തോട് സ്വദേശി ബിനു കുമാർ തട്ടിയെടുത്തത്. സംഭവത്തിൽ റാന്നി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ റാന്നി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരുമ്പോൾ  റാന്നി അങ്ങാടി സ്വദേശിയായ യുവതിയുമായി പരിചയത്തിലാവുകയും കാർ വാങ്ങുന്ന കാര്യം യുവതി പറഞ്ഞപ്പോൾ തന്റെ കയ്യിൽ കാർ ഉണ്ടെന്നും ഇത് നൽകാമെന്നും പറഞ്ഞ് പണവും കാറും തട്ടിയെടുക്കുകയും ആയിരുന്നു.

പിന്നീട് പണം തിരികെ നൽകി പ്രശ്നം പരിഹരിക്കാൻ ഇയാൾക്ക് മൂന്ന് ദിവസത്തെ സമയം അനുവദിച്ചു എങ്കിലും ജോലിയിൽ നിന്നും അവധി എടുക്കാതെ ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ മൂക്കിന് താഴെ പ്രതി ഉണ്ടെന്നും എന്നാൽ പോലീസ് വിഷയത്തിൽ ഒത്തുകളിക്കുന്നു എന്നുമാണ് ഇപ്പോൾ ആക്ഷേപമുയരുന്നത്. സമാനമായ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നിരവധി സ്ത്രീകൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്ത് വരുകയും ചെയ്തിരുന്നു. നിരാലംബരായ സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത് എന്നാണ് ആക്ഷേപം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...