നിദാ ഫാത്തിമയുടെ ദുരൂഹ മരണം ; ശ്വാസകോശത്തിലെ വെള്ളക്കെട്ടും കുടലിലെ തടസ്സവും കാരണമെന്നു ഫൊറൻസിക് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : ശ്വാസകോശത്തിലെ വെള്ളക്കെട്ടും ഹൃദയഭിത്തികളിലെ തടിപ്പും കുടലിലെ തടസ്സവുമാണ് സൈക്കിൾപോളോ താരം നിദാ ഫാത്തിമയുടെ മരണകാരണമെന്നു ഫൊറൻസിക് റിപ്പോർട്ട്. ആശുപത്രിരേഖകളും പോസ്റ്റ്‌മോർട്ടം, പത്തോളജി, രാസപരിശോധനാ റിപ്പോർട്ടുകളും പരിശോധിച്ച് നാഗ്പുർ ഗവ. മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗമാണു റിപ്പോർട്ട് തയ്യാറാക്കിയത്. കേസന്വേഷിക്കുന്ന ധൻടോളി പോലീസിനു റിപ്പോർട്ട് കൈമാറി.

ദേശീയ ജൂനിയർ സൈക്കിൾപോളോ ചാമ്പ്യൻഷിപ്പിനു നാഗ്പുരിലെത്തിയ കേരള ടീം അംഗമാണ് അമ്പലപ്പുഴ സ്വദേശിനിയായ നിദാ ഫാത്തിമ (10). ഛർദിയെത്തുടർന്ന് നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിദ, 2022 ഡിസംബർ 22-നു രാവിലെയാണു മരിച്ചത്.20-നാണ് നിദയും സംഘവും നാഗ്പുരിലെത്തിയത്. 21-നു രാത്രിയോടെ നിദയ്ക്കു കടുത്ത ഛർദിയുണ്ടായി. 22-നു രാവിലെയും അസ്വസ്ഥത തോന്നിയതിനാൽ മത്സരത്തിനുമുൻപ് നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിലെത്തി. ഛർദി നിൽക്കാനായി കുത്തിവെച്ചതിനെത്തുടർന്ന് നിദയുെട നില വഷളായി. ഉടൻ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി ; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

0
കോഴിക്കോട് : സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ...