പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്ന സ്‌കൂളുകള്‍ക്ക് പൂട്ടുവീണു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്ന സ്‌കൂള്‍ കെട്ടിടം കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജന്‍സി. മുസ്ലീം യുവാക്കളെ തീവ്ര ആശയങ്ങള്‍ പഠിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു സ്‌കൂളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നത്. ഇതിനായി പൂനെയിലെ സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ട് നിലകള്‍ ഉപയോഗിച്ചിരുന്നു. ഇതരമതത്തിലെ നേതാക്കളെയും സംഘടനകളെയും ആക്രമിക്കുന്നതിനും കൊലപാതകം നടത്തുന്നതിനും വേണ്ട ഗൂഢാലോചനകളും ഇവിടെ നടന്നിരുന്നുവെന്നാണ് വിവരം.

ബ്ലൂ ബെല്‍ സ്‌കൂള്‍ ബില്‍ഡിംഗിന്റെ നാലും അഞ്ചും നിലകളാണ് എന്‍ഐഎ കണ്ടുകെട്ടിയത്. രാജ്യത്ത് 2047-ഓടെ ഇസ്ലാമിക ഭരണം നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ മുസ്ലീം യുവാക്കളെ നിര്‍ദിഷ്ട കാര്യങ്ങള്‍ ഏല്‍പ്പിക്കുകയും ഇതിന് വേണ്ടി അവര്‍ക്ക് ആയുധങ്ങളും മറ്റും എത്തിച്ച് നല്‍കുകയും ചെയ്തിരുന്നു. എന്‍ഐഎയ്ക്ക് ലഭിച്ച ഈ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ യുഎപിഎ ആക്ട് പ്രകാരമാണ് സ്‌കൂള്‍ കെട്ടിടം കണ്ടുകെട്ടിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 22-നായിരുന്നു ദേശീയ അന്വേഷണ ഏജന്‍സി ഇവിടെ പരിശോധന നടത്തുകയും സുപ്രധാനമായ പല രേഖകളും കണ്ടെത്തുകയും ചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിയന്തരാവസ്ഥ തടവുകാർക്ക് ‘ലോക് തന്ത്ര സേനാനി സമ്മാൻ’; പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ

0
കൊല്‍ക്കത്ത: അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നവര്‍ക്ക് മാസം 10,000 രൂപ പെന്‍ഷന്‍...

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി ; അധ്യാപകന് സസ്‌പെന്‍ഷന്‍

0
കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ...

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ നടപടി; സാവൻ മാസത്തിൽ ചിക്കൻ ബിരിയാണി വിറ്റ കട തകർത്തു

0
ലഖ്‌നൗ: 'സാവന്‍' മാസത്തില്‍ ചിക്കന്‍ ബിരിയാണി വിളമ്പി എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ബിരിയാണി...

ഓപ്പറേഷൻ മുക്ത : അനധികൃത കുടിയേറ്റക്കാരായ 105 ബം​ഗ്ലാദേശികൾ പിടിയിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ...