നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകൃതി നടത്തം ശ്രദ്ധേയമായി ; ‘പാവങ്ങളുടെ തേക്കടി’ ഇനി ടൂറിസം ഭൂപടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

നാറാണംമൂഴി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പ്രകൃതി നടത്തം’ ശ്രദ്ധേയമായി. നാടിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘പാവങ്ങളുടെ തേക്കടി’ എന്ന പേരിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ നേതൃത്വം നൽകിയ പ്രചാരണ യാത്ര റാന്നി എം.എൽ.എ അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു.
കരികുളം ബസ് സ്റ്റോപ്പിൽ നിന്ന് ആരംഭിച്ച യാത്ര കരികുളം വനമേഖലയുടെ സൗന്ദര്യം ആസ്വദിച്ച്, വിളയാട്ടുപാറ, മീൻതൂക്കുപാറ വെള്ളച്ചാട്ടങ്ങൾ താണ്ടി, ചരിത്രപ്രസിദ്ധമായ പുലിയറ സന്ദർശിച്ച് കക്കുടുമണ്ണിൽ സമാപിച്ചു. കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഗൈഡുമാരുടെ സേവനം യാത്രയ്ക്ക് ഏറെ കരുത്തേകി. പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വികസന പ്രവർത്തനങ്ങൾ തുടരാനാണ് ലക്ഷ്യമിടുന്നതെന്ന് എം.എല്‍.എ വ്യക്തമാക്കി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ജെയിംസ്, വാർഡ് മെമ്പർ മാത്തുക്കുട്ടി ജോർജ്, കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ജില്ലാ കോർഡിനേറ്റർ സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രാദേശിക പ്രവർത്തകരായ ജെയിംസ് കക്കാട്ട് കുഴി, എ.കെ ലാലു, ജോൺമാത്യു ചക്കിട്ടയിൽ, ഷാജി പാറകുഴി, ജയശ്രീ, ഓമന, സുജ, ജയാ, സന്ധ്യ, വിഷുപ്രിയ, ഗോപിക കെ.ആർ, ഗ്രാമസേവകർ അലൻ, ബിനുപ്രസാദ്, കക്കുടുമൺ ഫോറസ്റ്റ് സ്റ്റേഷൻ ബി.എഫ്.ഒ അനൂപ് അപ്പുകുട്ടൻ, റിജോ ജോൺ, രശ്മി എസ്സ്.ആർ, ഹില എച്ച്,  ഫോറസ്റ്റ് ബീറ്റ അസിസ്റ്റന്റ് ജയ്മോൾ പി.ജെ, അമ്പിളി സി.കെ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...

കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ

0
ലഖ്‌നൗ: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക...

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

0
തെലങ്കാന: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ്...