നടുവത്തുമൂഴി വനമേഖലയിൽ നിന്നും നായാട്ടു സംഘത്തെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ നിന്നും വനത്തിൽ കയറി നായാട്ട് നടത്തിയ ആദിവാസികൾ ഉൾപ്പെടെയുള്ള സംഘത്തെ വനപാലകർ പിടികൂടി. നടുവത്തുമൂഴി വനമേഖലയിലെ അഴക്പാറ ഭാഗത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. തേക്കുതോട് സ്വദേശി തോപ്പിൽ വീട്ടിൽ പ്രവീൺ പ്രമോദ് (29) ഏഴാം തല സ്വദേശി മനു, പ്രായപൂർത്തിയാകാത്ത ആദിവാസി വിഭാഗത്തിൽ പെട്ടയാൾ എന്നിവരെ ആണ് വനപാലകർ പിടികൂടിയത്. സംഭവത്തിൽ പ്രതികളായ മൂർത്തിമൺ സ്വദേശി സുരാജ്, കോന്നി ചേരിമുക്ക് സ്വദേശി മിഖായേൽ (പൊന്നച്ചൻ) എന്നിവർ സ്ഥലത്ത് നിന്നും രക്ഷപെട്ടു.

പ്രതികളിൽ നിന്നും തിര നിറച്ച നാടൻ തോക്ക്, കൂരമാനിന്റെ ഇറച്ചി, പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങൾ, കത്തി, ഹെഡ് ലൈറ്റ് തുടങ്ങിയവ വനപാലകർ പിടിച്ചെടുത്തു. നടുവത്തുമൂഴി വനമേഖലയിലെ അഴകുപാറ ഭാഗത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ചക്രവർത്തിയുടെ നിർദേശപ്രകാരം ഫോറസ്റ്റർ എം ജി രാധാകൃഷ്‌ണൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ ഉള്ള സംഘം വനത്തിൽ ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നതിന് ഇടയിൽ ആണ് വേട്ടസംഘം വനപാലകരുടെ പിടിയിലായത്.

കൂട്ടത്തിൽ ഉണ്ടായിരുന്ന ആദിവാസി വിഭാഗത്തിൽ പെട്ടയാളുകളെ ഉപയോഗിച്ച് വനത്തിൽ വേട്ടനടത്തുന്നതായിരുന്നു വേട്ടസംഘത്തിന്റെ രീതി. ഫോറസ്റ്റർ എം ജി രാധാകൃഷ്ണൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ ഉള്ള വനപാലക സംഘം കഴിഞ്ഞ 26 നാണ് കാട്ടിലേക്ക് കയറിയത്. കോട്ടാംപാറയിൽ നിന്നും നടന്നു തുടങ്ങിയ സംഘം രാത്രി വല്ലങ്കയത്ത് ക്യാമ്പ് ചെയ്യുകയും അടുത്ത ദിവസം രാവിലെ മൂന്ന് മുക്ക് ഭാഗത്ത് എത്തിയപ്പോൾ വനത്തിനുള്ളിൽ നിന്നും വെടിയൊച്ച കേൾക്കുകയും ചെയ്തു. തുടർന്ന് വനത്തിൽ നടത്തിയ തിരച്ചിലിൽ ചോരപ്പാടുകൾ കണ്ടെത്തുകയും വനത്തിൽ അഴക്പാറ ഭാഗത്ത് താത്കാലിക ഷെഡിൽ നിന്നും നായാട്ട് സംഘത്തിലെ മൂന്ന് പേരെ കണ്ടെത്തുകയും ചെയ്തു.

വനപാലകരെ കണ്ടതിനെ തുടർന്ന് സംഘത്തിൽ ഉണ്ടായിരുന്ന സുരാജ്, മിഖായേൽ എന്നിവർ കല്ലാർ നീന്തി കടന്ന് രക്ഷപെടുകയും ചെയ്തു. ഇവർക്കായി വനം വകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു. നടുവതുംമൂഴി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ സ്റ്റേഷനിൽ എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിച്ചെടുത്ത തോക്ക് തുടർനടപടികൾക്കായി തണ്ണിത്തോട് പോലീസിന് കൈമാറി. സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ എം ജി രാധാകൃഷ്ണൻ ഉണ്ണിത്താൻ, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ യു രാജേഷ് കുമാർ, വനം വകുപ്പ് വാച്ചർ ബിനോയ് തുടങ്ങിയവർ അന്വേഷണത്തിൽ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം ; കേന്ദ്രത്തിന് ഉടൻ കത്തയക്കും

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം....

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...