നവകേരള യാത്ര അക്രമയാത്രയായി മാറി ; പ്രൊഫ. സതീഷ് കൊച്ചു പറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നവംബര്‍ 18 ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച നവകേരളയാത്ര ഇപ്പോള്‍ അക്രമയാത്രയായി മാറിയെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ കരിങ്കൊടി കാണിച്ചതിന്‍റെ പേരില്‍ പോലീസും സി.പി.എം ഗുണ്ടകളും പിണറായിയുടെ ഗണ്മാനും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ ആക്രമത്തില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്‍റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പടിക്കല്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുമ്പോള്‍ അക്രമിക്കുന്ന പോലീസ് എന്തുകൊണ്ട് ഗവര്‍ണറെ കരിങ്കൊടി കാണിക്കുന്ന ഡി.വൈ.എഫ്.ഐ ക്കാരെ ആക്രമിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. സി.പി.എമ്മും ബി.ജെ.പി യും തമ്മിലുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണിതെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

പത്തനംതിട്ട മണ്ഡലം ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റനീസ് മുഹമ്മദിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.സി.സി ഭാരവാഹികളായ കെ. ജാസിംകുട്ടി, എം.സി ഷെരീഫ്, റോഷന്‍ നായര്‍, സിന്ധു അനില്‍, ബ്ലോക്ക് പ്രസിഡന്‍റ് ജെറി മാത്യു സാം, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ്, അബ്ദുള്‍കലാം ആസാദ്, നാസര്‍ തോണ്ടമണ്ണില്‍, എസ്.അഫ്സല്‍, എം.ആര്‍, രമേശ്, കെ.പി മുകുന്ദന്‍, സജി വര്‍ഗീസ്, പി.കെ ഗോപി, സജി അലക്സാണ്ടര്‍, സി.കെ അര്‍ജുന്‍, പി.കെ ഇക്ബാല്‍, അജിത്ത് മണ്ണില്‍, സജി. കെ. സൈമണ്‍, അഖില്‍ അഴൂര്‍, കെ.ജി റെജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിനും മാര്‍ച്ചിനും ഷാനവാസ് പെരിങ്ങമല, ആന്‍സി തോമസ്, അംബിക വേണു, രാജു നെടുവേലിമണ്ണില്‍, അജേഷ് കോയിക്കല്‍, അന്നമ്മ ഫിലിപ്പ്, അഫ്സല്‍ ആനപ്പാറ, അഫ്സല്‍. വി. ഷേക്ക്, സജിനി മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ 19 പോലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ മാര്‍ച്ച് അടൂരില്‍ കെ.പി.സിസി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, ആറന്മുളയില്‍ അഡ്വ. കെ. ശിവദാസന്‍ നായര്‍ എക്സ്.എം.എല്‍.എ, കോയിപ്പുറത്ത് പി. മോഹന്‍രാജ്, പന്തളത്ത് മാലേത്ത് സരളാദേവി എക്സ്. എം.എല്‍.എ, കൂടലില്‍ അഡ്വ. എന്‍. ഷൈലാജ്, തിരുവല്ലയില്‍ അനീഷ് വരിക്കണ്ണാമല, റാന്നിയില്‍ റിങ്കു ചെറിയാന്‍, കോന്നിയില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, പുളിക്കീഴില്‍ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, പെരുമ്പെട്ടിയില്‍ അഡ്വ. കെ. ജയവര്‍മ്മ, തണ്ണിത്തോട്ടില്‍ മാത്യു കുളത്തിങ്കല്‍, ഇലവുംതിട്ടയില്‍ അഡ്വ. എ. സുരേഷ് കുമാര്‍, വെച്ചൂച്ചിറയില്‍ റ്റി.കെ സാജു, ചിറ്റാറില്‍, അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, കീഴ്വായ്പൂരില്‍ അഡ്വ. റെജി തോമസ്, കൊടുമണ്ണില്‍ തോപ്പില്‍ ഗോപകുമാര്‍, മലയാലപ്പുഴയില്‍ സാമുവല്‍ കിഴക്കുപുറം, ഏനാത്ത് ഏഴംകുളം അജു, എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല ആക്രമിച്ച് ഇസ്രയേൽ ; മിസൈലുകളും റോക്കറ്റുകളും തകർത്തു

0
ബെയ്റൂട്ട് : തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക്...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : വായ്പയ്ക്കായി ഈട് നൽകിയ ഭൂമിയുടെ മൂല്യം ഒരുവർഷത്തിനിടെ കൂടിയത്...

0
കാഞ്ഞങ്ങാട് : അർജന്റീന ഫുടബോൾതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് 126...

മാസപ്പടിക്കേസിൽ കേസെടുക്കുന്നത് വൈകും ; എഫ്ഐആർ രജിസ്റ്റർ ചെയ്യുക അടുത്ത ആഴ്ചയോടെ മാത്രം

0
തിരുവനന്തപുരം: മാസപ്പടി കേസിൽ കേസെടുക്കുന്നത് വൈകും. അടുത്ത ആഴ്ചയോടെ മാത്രമെ എഫ്...

പി.എസ്.സി. പരീക്ഷാക്രമക്കേട് ; അന്വേഷണം ചെയർമാനിലേക്ക്, രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കും

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാത്തട്ടിപ്പിൽ ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെ പി.എസ്.സി....