നഗരസഭ ആറാം വാർഡിൽ പുതിയതായി നിർമ്മിച്ച അങ്കണവാടി തിങ്കളാഴ്‌ച നാടിന് സമർപ്പിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭ ആറാം വാർഡിൽ പുതിയതായി നിർമ്മിച്ച അങ്കണവാടി കെട്ടിടം ജൂൺ 30 തിങ്കളാഴ്‌ച നാടിന് സമർപ്പിക്കും. നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിക്കും. വാർഡ് കൗൺസിലർ ആൻസി തോമസ് അധ്യക്ഷത വഹിക്കും. 850 ചതുരശ്ര അടി സ്ഥലത്ത് 25 ലക്ഷം രൂപ ചിലവിലാണ് അങ്കണവാടി നിർമ്മിച്ചത്. ഇവരെല്ലാം വിവിധതരത്തിൽ കെട്ടിടം പൂർണമായും ശീതീകരിച്ചിട്ടുണ്ട്. കുട്ടികളുടെ കളിക്കോപ്പുകളും എത്തിക്കഴിഞ്ഞു. നിലവിലെ ഭരണസമിതിയുടെ കാലയളവിൽ 6 അങ്കണവാടികൾക്കാണ് സ്വന്തം കെട്ടിടം നിർമ്മിച്ചത്.

നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലത്താണ് പുതിയ അങ്കണവാടികൾ നിർമ്മിച്ചത്. നഗരത്തിലെ പത്ത് അങ്കണവാടികൾ സ്‌മാർട്ട് അങ്കണവാടികളാണ്. എല്ലാ അങ്കണവാടികളും സ്‌മാർട്ടാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നഗരസഭ 22-ാം വാർഡിൽ നിർമ്മിക്കുന്ന അങ്കണവാടി ഉടൻ ഉത്ഘാടനം ചെയ്യും. മുണ്ടുകോട്ടക്കലിൽ തിങ്കളാഴ്ച ഉത്ഘാടനം ചെയ്യുന്ന അങ്കണവാടി നഗരസഭ ചെയർമാൻ സന്ദർശിച്ചു. കൗൺസിലർ ആൻസി തോമസ്സ്, മുനിസിപ്പൽ എഞ്ചിനീയർ സുധീർ രാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...